മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു.
പരിപാലന കാലയളവില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണമെന്നും അറ്റകുറ്റപ്പണി കഴിഞ്ഞാല്‍ കരാറുകാരന്റെ പണി തീരില്ലെന്നും മന്ത്രി പറഞ്ഞു. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്റ്റ് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും.
ജല അതോറിറ്റി റോഡുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 14 വരെ കോടതിയെ അറിയിക്കാം. മഴ കഴിഞ്ഞതോടെ റോഡുകളെക്കുറിച്ച് നിരന്തരം കോടതിയില്‍ പരാതികള്‍ എത്തുന്നുവെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.