പാന്റിട്ട് സമരം ചെയ്താല്‍ എന്താണ് കുഴപ്പം? ജയരാജനൊന്നും മറുപടി പറയാനില്ലെന്ന് റിജില്‍ മാക്കുറ്റി

പാന്റിട്ട് സമരം ചെയ്താല്‍ എന്താണ് കുഴപ്പം?  ജയരാജനൊന്നും മറുപടി പറയാനില്ലെന്ന് റിജില്‍ മാക്കുറ്റി
Published on

കെ-റെയിലിനെതിരായ പ്രതിഷേധം ഇല്ലാതാക്കാനുള്ള ക്വട്ടേഷന്‍ ഡി.വൈ.എഫ്.ഐ ഏറ്റെടുത്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് റിജില്‍ മാക്കുറ്റി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പരിഹാസത്തിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

പാന്റിട്ട് സമരം ചെയ്തതാണ് ജയരാജന്‍ കുറ്റമായി അവതരിപ്പിക്കുന്നത്. പാന്റിട്ട് സമരം ചെയ്താല്‍ എന്താണ് കുഴപ്പം ഒരാളെന്ത് വസ്ത്രം ധരിക്കണമെന്നത് അത് ധരിക്കുന്നവരുടെ അവകാശമാണ്. ഞങ്ങള്‍ നഗ്നതാ പ്രദര്‍ശനമൊന്നുമല്ലല്ലോ നടത്തിയതെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

റിജില്‍ മാക്കുറ്റിയുടെ വാക്കുകള്‍

സിപിഐഎമ്മിന്റെ നേതാക്കള്‍ ഞങ്ങളെ ഗുണ്ടകള്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നുണ്ട്. പാന്റിട്ട് സമരം ചെയ്തു എന്നാണ് ജയരാജന്‍ പറയുന്നത്. പാന്റിട്ടത് വലിയ ആഗോള പ്രശ്‌നമാണ്. എന്താണ് ഇവരുടെ ഉദ്ദേശ്യം. ഒരാളെന്ത് വസ്ത്രം ധരിക്കണമെന്നത് അത് ധരിക്കുന്നവരുടെ അവകാശമാണ്. ഞങ്ങള്‍ നഗ്നതാ പ്രദര്‍ശനമൊന്നുമല്ലല്ലോ നടത്തിയത്.

മാന്യമായ വേഷം ധരിച്ചാണ് സമരം നടത്തിയത്. ഇട്ട വസ്ത്രത്തെ പോലും അപമാനിക്കുകയാണ്. ജയരാജനൊന്നും മറുപടി പറയേണ്ട ആവശ്യമില്ല. കുടിയിറക്കപ്പെടുന്ന സാധാരണക്കാരന്റെ ശബ്ദമായി യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകും. റഹീമിന് പാന്റിടണമെങ്കില്‍ ഡല്‍ഹിയില്‍ പോകണം. ഞങ്ങള്‍ക്ക് അങ്ങനെയാന്നും ഇല്ലല്ലോ. പാന്റും മുണ്ടുമൊക്കെ ഇടാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in