കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ്. ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലച്ചാകണം ആഘോഷങ്ങള്‍. രാത്രി പത്ത് മണിക്ക് തന്നെ എല്ലാ ആഘോഷങ്ങളും അവസാനിപ്പിക്കണമെന്നും ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്.
ഉത്തരവ് ജില്ലാ പൊലീസ് മേധാവിമാരും കളക്ടര്‍മാരും നടപ്പാക്കണം. നിയന്ത്രണം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 30, 31, ജനുവരി 1 തിയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു നിര്‍ദേശം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചുള്ള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്താനും നിര്‍ദേശമുണ്ടായിരുന്നു.
Restrictions Over New Year Celebrations