രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍; കൂടുതല്‍ ആശ്വാസ പദ്ധതികളുടെ പ്രഖ്യാപനം വേണ്ടെന്ന തീരുമാനത്തില്‍ കേന്ദ്രം

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍; കൂടുതല്‍ ആശ്വാസ പദ്ധതികളുടെ പ്രഖ്യാപനം വേണ്ടെന്ന തീരുമാനത്തില്‍ കേന്ദ്രം
Published on

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ രാജ്യത്ത് കൂടുതല്‍ ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ ജി.ഡി.പി ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നെഗറ്റീവ് 7.5 ശതമാനമാണ്.

കാര്‍ഷിക മേഖല ശക്തമായി മാറിയതും നിര്‍മ്മാണ മേഖല തരിച്ചുവരുന്നതും ചൂണ്ടിക്കാട്ടിയാണ് ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനം. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികം മാത്രമാണെന്നും അടുത്ത പാദത്തില്‍ ഇതില്ലാതാകുമെന്നും കേന്ദ്രധനമന്ത്രാലയം പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ഇടിവു രേഖപ്പെടുത്തിയതോടെയാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അംഗീകരിച്ചത്. തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in