'ബിജെപി നേതാക്കളുടെ വിദ്വേഷപ്രചരങ്ങള്‍ക്കെതിരെ നടപടി എടുക്കാതെ ഫെയ്‌സ്ബുക്ക്'; നയത്തില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

'ബിജെപി നേതാക്കളുടെ വിദ്വേഷപ്രചരങ്ങള്‍ക്കെതിരെ നടപടി എടുക്കാതെ ഫെയ്‌സ്ബുക്ക്'; നയത്തില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്
Published on

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. വ്യാജസന്ദേശങ്ങളും, വിദ്വേഷപ്രചരണങ്ങളും തടയുന്നതിനുള്ള തങ്ങളുടെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണ് ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് സ്വീകരിക്കുന്നതെന്നും അന്താരാഷ്ട്രമാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ ഭരണകക്ഷിയുമായുള്ള ഫെയ്‌സ്ബുക്കിന്റെ ബന്ധം വഷളാകാതിരിക്കാനാണ് മുസ്ലീംങ്ങള്‍ക്കെതിരായ ബിജെപി നേതാക്കളുടെ പോസ്റ്റുകളോട് മുഖം തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ഥാപനത്തിന്റെ വിദ്വേഷ പരാമര്‍ശ നിയമം ബിജെപിയുടെ കാര്യത്തില്‍ നടപ്പാക്കാന്‍ ഇന്ത്യയിലെ ഒരു പ്രമുഖ ഫെയ്‌സ്ബുക്ക് എക്‌സിക്യൂട്ടീവ് മടിച്ചതായും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. തെലങ്കാന എംഎല്‍എ രാജ സിങിന്റെ, കലാപത്തിന് വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട ഒരു സന്ദേശത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. നടപടിയെടുക്കാതിരിക്കാന്‍ ഇടപെട്ടത് ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് പോളിസി എക്‌സിക്യൂട്ടീവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെയ്‌സ്ബുക്കിലെ തന്നെ ഉദ്യോഗസ്ഥരെയും മുന്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചുകൊണ്ടുള്ളതാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ രാജ സിങ് റോഹീങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫെയ്‌സ്ബുക്ക് തന്നെ വിലയിരുത്തിയതാണ്. എന്നാല്‍ ഭരണകക്ഷിയിലെ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് തടസമാകുമെന്ന് എക്‌സിക്യൂട്ടീവ് അന്‍ഖി ദാസ് ജീവനക്കാരോട് പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

'ബിജെപി നേതാക്കളുടെ വിദ്വേഷപ്രചരങ്ങള്‍ക്കെതിരെ നടപടി എടുക്കാതെ ഫെയ്‌സ്ബുക്ക്'; നയത്തില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്
'ഉത്തരവാദപ്പെട്ട ഏതെങ്കിലും മാധ്യമം രാഷ്ട്രീയനേതാക്കളുടെ വ്യക്തിജീവിതത്തിനെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?', എംജി രാധാകൃഷ്ണന്‍

അതേസമയം വിദ്വേഷ-വ്യാജ പോസ്റ്റുകളും ഉള്ളടക്കവും തടയുക എന്നത് ഫെയ്‌സ്ബുക്കിന്റെ നയമാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചോദ്യത്തിന് മറുപടിയായി ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. രാഷ്ട്രീയവും പാര്‍ട്ടി ബന്ധങ്ങളും പരിഗണിക്കാതെ ലോകമെമ്പാടും ഈ നയം നടപ്പാക്കുമെന്നതാണ് കമ്പനിയുടെ നിലപാടെന്നും വക്താവ് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in