സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു മന്ത്രിയില്‍ നിന്ന് ഇഡി മൊഴിയെടുത്തത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും എത്തിച്ച സംഭവത്തില്‍ ജലീലില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.
നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ, ഇഡി സംഘങ്ങള്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്രപാഴ്ലിനെ കുറിച്ച് നേരത്തെ അന്വേഷിക്കുകയുെ ചെയിതിരുന്നു. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അതോടെ ഊഹാപോഹങ്ങളും ആരോപണവും അവസാനിക്കുമെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ച മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റുകളും ഉള്‍പ്പടെ മന്ത്രി ജലീല്‍ വാങ്ങി വിതരണം ചെയ്തത് വിവാദമായത്.