ഐഎഫ്എഫ്കെയിലെ പ്രതിഷേധം, പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് രഞ്ജിത്ത്

ഐഎഫ്എഫ്കെയിലെ പ്രതിഷേധം, പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് രഞ്ജിത്ത്
Published on

ഐഎഫ്എഫ്‌കെയില്‍ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ റിസര്‍വേഷനുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്ത സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്ന് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.

പൊലീസ് കേസെടുത്തതിന് പിന്നില്‍ അവരുടേതായ കാരണം ഉണ്ടാകുമെന്നും വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു. വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും റിസര്‍വേഷന്‍ ഫലപ്രദമാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

കലാപകുറ്റം ചുമത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഡെലിഗേറ്റ് പാസ്സോ മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാര്‍ ടാഗോര്‍ തിയേറ്ററിലെ ഓഫീസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ അതിന് കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്നും തുടര്‍ന്ന് മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായതെന്നും എഫ്.ഐ.ആറിലുണ്ട്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്‌ക്രീനിങ്ങ് സമയത്ത് റിസര്‍വേഷനുമായി ബന്ധപ്പെട്ടായിരുന്നു ഐഎഫ്എഫ്‌കെയില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്.

Related Stories

No stories found.
logo
The Cue
www.thecue.in