മെഡിസെപ്: റിലയന്‍സ് പുറത്ത്; വീണ്ടും ടെണ്ടര്‍ 

മെഡിസെപ്: റിലയന്‍സ് പുറത്ത്; വീണ്ടും ടെണ്ടര്‍ 

Published on

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് പദ്ധതിയില്‍ നിന്നും റിലയന്‍സിനെ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. കരാര്‍ പ്രകാരമുള്ള ഫീസിന്റെ 25 ശതമാനം ആശുപത്രികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന വ്യവസ്ഥ റിലയന്‍സ് അംഗീകരിക്കാത്തതാണ് സര്‍ക്കാര്‍ പിന്‍മാറന്‍ കാരണം. പദ്ധതി നടത്തിപ്പിനായി പുതിയ ടെണ്ടര്‍ വിളിക്കുമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ചുള്ള ഫയല്‍ ധനവകുപ്പ് മുഖ്യമന്ത്രിക്ക് അയച്ചു. അനുമതി ലഭിച്ചാല്‍ പുതിയ ടെണ്ടര്‍ വിളിക്കും.

മെഡിസെപ്: റിലയന്‍സ് പുറത്ത്; വീണ്ടും ടെണ്ടര്‍ 
പൊട്ടിച്ചു തീര്‍ക്കുന്ന ‘മിനി ഊട്ടി’; അരിമ്പ്ര മലനിരകളില്‍ നൂറ്റമ്പത് ക്വാറികള്‍

സ്‌പെഷ്യാലിറ്റി ചികിത്സയുള്ള ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ റിലയന്‍സ് തയ്യാറാവാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. റിലയന്‍സിനെ ഒഴിവാക്കുന്നതോടെ പദ്ധതി ആരംഭിക്കാന്‍ മൂന്ന് മാസം വൈകും. ജൂണ്‍ ഒന്നു മുതലാണ് പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനുള്ള റിലയന്‍സുമായുള്ള കരാറില്‍ ഒപ്പിട്ടിട്ടില്ല. കരാറായിട്ടുണ്ടായിരുന്നെങ്കില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് ഒഴിവാകാന്‍ കഴിയില്ല. പ്രീമിയത്തിന്റെ ആദ്യഗഡുവായ 167 കോടി നല്‍കുകയും വേണമായിരുന്നു.

മെഡിസെപ്: റിലയന്‍സ് പുറത്ത്; വീണ്ടും ടെണ്ടര്‍ 
മഴക്കെടുതി രൂക്ഷമായി വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കാം, ആളുകളെ ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കണം:ഡോ.വി.എസ് വിജയന്‍ 

2017-18 ബജറ്റിലാണ് ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ചായിരുന്നു നടപടി. ടെണ്ടറില്‍ പങ്കെടുത്ത അഞ്ച് കമ്പനികളില്‍ ജീവനക്കാരില്‍ നിന്നും കുറഞ്ഞ വാര്‍ഷിക പ്രീമിയം ആവശ്യപ്പെട്ട റിലയന്‍സിന് കരാര്‍ നല്‍കുകയായിരുന്നു. ജീവനക്കാര്‍ മാസം 250 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്.

logo
The Cue
www.thecue.in