കനത്ത മഴ തുടരും; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിനും സാധ്യതയെന്ന് മുന്നറിയിപ്പ് 

കനത്ത മഴ തുടരും; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിനും സാധ്യതയെന്ന് മുന്നറിയിപ്പ് 

Published on

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ തിരമാലയടിച്ചേക്കാമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 3.7 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാം. തീരദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്.

ഇന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം വലിയതുറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശംഖുമുഖം കടപ്പുറത്ത് സഞ്ചാരികള്‍ക്ക് ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷാക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

logo
The Cue
www.thecue.in