സഹകരണ സംഘങ്ങളെ ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലെന്നും ആര്‍.ബി.ഐ അംഗീകാരമില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രിയുടെ വാദം. ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിക്കാനാവില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രി കേരളത്തിന്റെ ആവശ്യം തള്ളിയത്.
പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പേര് ഉപയോഗിക്കരുത് എന്നും വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുത് എന്നും റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് 1625 പ്രാഥമിക സഹകരണ സംഘങ്ങളെയും ആയിരക്കണക്കിന് മറ്റു സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കും.
2020 സെപ്തംബറില്‍ നിലവില്‍ വന്ന ബാങ്കിംഗ് റഗുലേഷന്‍ ഭേദഗതി ചട്ടപ്രകാരമാണ് സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് നിയന്ത്രണം കൊണ്ടുവന്നത്. ഈ വ്യവസ്ഥ കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ട പോലെ നടപ്പായിരുന്നില്ല.
വോട്ടവകാശം ഉള്ള അംഗങ്ങളില്‍ നിന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ പാടുള്ളു എന്ന ആര്‍.ബി.ഐയുടെ നിര്‍ദേശം സുപ്രീം കോതി വിധിക്ക് വിരുദ്ധമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയിരുന്നു.