റൗഫ് ലീഗ് തന്നെ; കൊലപാതകത്തിന് കാരണം എസ് ഡി പി ഐയുടെ രാഷ്ട്രീയ വൈരമെന്നും കുടുംബം 

റൗഫ് ലീഗ് തന്നെ; കൊലപാതകത്തിന് കാരണം എസ് ഡി പി ഐയുടെ രാഷ്ട്രീയ വൈരമെന്നും കുടുംബം 

Published on

കണ്ണൂരില്‍ കൊല്ലപ്പെട്ട ആദികടലായിയില്‍ അബ്ദുള്‍ റൗഫ് മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നുവെന്ന് കുടുംബം. മുസ്ലിംലീഗ് നേതൃത്വം ഇപ്പോള്‍ തള്ളിപ്പറയുകയാണ്. ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിംലീഗ്-എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നതെന്നും റൗഫിന്റെ സഹോദരന്‍ മഷൂദ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

റൗഫിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്നും തിരഞ്ഞെടുപ്പ് കാലത്തെ സംഘര്‍ഷത്തിന് ശേഷം എസ് എഡി പി ഐക്കാര്‍ റൗഫിന് പിറകെയുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

ഇവനെ കശാപ്പ് ചെയ്താലേ ഇവര്‍ക്ക് മുമ്പോട്ട് പോകാനാകു. അതിന് വേണ്ടി കസാനക്കോട്ടയില്‍ വച്ച് നല്ലവണം അടിച്ചു. കഴുത്തിന് കുത്തി, കാലില്‍ കല്ലിട്ടു.മൂന്നാല് മാസം ഹോസ്പിറ്റലിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്.

മഷൂദ്

പരമ്പരാഗതമായി മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നും ഭയം കൊണ്ടാണ് നേതൃത്വം റൗഫിനെ തള്ളിപ്പറയുന്നതെന്നും സഹോദരന്‍ പറയുന്നു. കൊലപാതകത്തിന് ശേഷം ലീഗ് നേതാക്കളാരും വരാത്തതിലും തള്ളിപ്പറയുന്നതിലും വിഷമമുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് തങ്ങളിപ്പോള്‍ കറിവേപ്പില പോലെയാണ്. ആരോഗ്യമില്ലാത്തവരെ പാര്‍ട്ടിക്ക് വേണ്ടെന്നും മഷൂദ് കുറ്റപ്പെടുത്തുന്നു. എസ്ഡിപിഐ നേതൃത്വം ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്.

കിമിനലുകളെ കൊണ്ടു വന്ന് നടത്തിയ കൊലപാതകമാണിത്. 89 കുത്ത്. ക്രൂരമായ കൊലപാതകം. മഴുകൊണ്ടും വാളുകൊണ്ടും തലക്കും കൈക്കും കാലിനും കൊത്തി. കൊല കൊറെ കണ്ടിട്ടുണ്ട്. ഇതുപോലൊരു കൊല കണ്ടിട്ടില്ല.

മഷൂദ്

രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കേസുകളില്‍ റൗഫ് പ്രതിയായിരുന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ റൗഫിന്റെ സഹായം തേടാറുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. 2016ല്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറുഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു റൗഫ് കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്.

logo
The Cue
www.thecue.in