'രഞ്ജന്‍ ഗോഗോയ് അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും'; തരുണ്‍ ഗോഗോയ്

'രഞ്ജന്‍ ഗോഗോയ് അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും'; തരുണ്‍ ഗോഗോയ്
Published on

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രജ്യാസഭാ എംപിയുമായ രഞ്ജന്‍ ഗോഗോയ് അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗോഗോയ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ രഞ്ജന്‍ ഗോഗോയിയുടെ പേരും ഉണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും മുന്‍മുഖ്യമന്ത്രിയായ തരുണ്‍ ഗോഗോയ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാന്‍ മടിയില്ലെങ്കില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനും അദ്ദേഹം സമ്മതിച്ചേക്കാം. ഇതെല്ലാം രാഷ്ട്രീയമാണ്. അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രഞ്ജന്‍ ഗോഗോയ് പ്രഖ്യാപിച്ച വിധിയില്‍ ബിജെപി നേതൃത്വം സന്തുഷ്ടരാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ആദ്യ പടിയായിരുന്നു രാജ്യസഭാ നോമിനേഷന്‍', തരുണ്‍ ഗോഗോയ് പറഞ്ഞു.

രഞ്ജന്‍ ഗോഗോയിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പോലുള്ള സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാമായിരുന്നു. പക്ഷെ രാജ്യസഭാ നോമിനേഷന്‍ സ്വീകരിച്ചത്, അദ്ദേഹത്തിന് രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉളളത് കൊണ്ടാണെന്നും തരുണ്‍ ഗോഗോയ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in