'തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന്റെ സ്വത്ത്', കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല

'തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന്റെ സ്വത്ത്', കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല
Published on

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ മറവില്‍ കണ്ണായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന്റെ സ്വത്താണ്. നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതുമാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

'തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന്റെ സ്വത്ത്', കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക്; 50 വര്‍ഷത്തേക്കുള്ള കരാര്‍ നല്‍കിയത് അദാനി ഗ്രൂപ്പിന്

കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയും രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവില്‍ തന്ത്രപ്രധാനമായ എല്ലാം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in