'കെ-റെയില്‍ വേണ്ടെന്ന് തൃക്കാക്കര വിധിയെഴുതി, ഇത് പിണറായിയുടെ ധാര്‍ഷ്ഠ്യത്തിനുള്ള തിരിച്ചടി'; രമേശ് ചെന്നിത്തല

'കെ-റെയില്‍ വേണ്ടെന്ന് തൃക്കാക്കര വിധിയെഴുതി, ഇത് പിണറായിയുടെ ധാര്‍ഷ്ഠ്യത്തിനുള്ള തിരിച്ചടി'; രമേശ് ചെന്നിത്തല
Published on

തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ-റെയിലിന് എതിരായ ജനവികാരമാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്:

തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍! കെ - റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു.

ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ച യുഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു. പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം.

ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് 11,000ത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് മുന്നിട്ട് നില്‍ക്കുകയാണ്. നേരത്തെ ഭരണവിരുദ്ധ വികാരമാണ് ഉമ തോമസിന് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി തന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in