'എന്‍സിപി പൂര്‍ണമായി യുഡിഎഫിലേക്ക് വരുന്നതാണ് താല്‍പര്യം'; മാണി സി കാപ്പന്‍ തനിച്ച് വന്നാലും സ്വീകരിക്കുമെന്ന് ചെന്നിത്തല

'എന്‍സിപി പൂര്‍ണമായി യുഡിഎഫിലേക്ക് വരുന്നതാണ് താല്‍പര്യം'; മാണി സി കാപ്പന്‍ തനിച്ച് വന്നാലും സ്വീകരിക്കുമെന്ന് ചെന്നിത്തല
Published on

മുന്നണി പ്രവേശം സംബന്ധിച്ച് എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.സി.പി പൂര്‍ണമായി യു.ഡി.എഫിലേക്ക് വരുന്നതിനോടാണ് താല്‍പര്യം. ശശീന്ദ്രന്‍ ഉള്‍പ്പടെ വന്നാല്‍ സ്വീകരിക്കും. മാണി സി.കാപ്പനും ഒപ്പമുള്ളവരും മാത്രമാണ് വരുന്നതെങ്കിലും സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മാണി സി കാപ്പനെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്.

സി.പി.എം മുന്നണി മര്യദ കാണിച്ചില്ലെന്നായിരുന്നു കഴിഞ്ഞ ദിസവം മാണി സി.കാപ്പന്‍ പ്രതികരിച്ചത്. മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നും, ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇടതുമുന്നണിക്ക് ഉണര്‍വ് കിട്ടിയത് പാലാ ജയത്തോടെയാണ്. പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞ ശേഷം എന്ത് ചര്‍ച്ച നടത്താനാണ്. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും മാണി സി.കാപ്പന്‍ പറഞ്ഞിരുന്നു.

Ramesh Chennithala On NCP's UDF Entry

Related Stories

No stories found.
logo
The Cue
www.thecue.in