തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് ആരുടെ വട്ടാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സ് എന്ന് ഐസക് ഓര്‍ക്കണം, മുഖ്യമന്ത്രിക്കാണോ വട്ടെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
'വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. തോമസ് ഐസകിന് ധനകാര്യമന്ത്രി എന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരു വകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ തോമസ് ഐസക് ഉറഞ്ഞുതുള്ളും. പെതുസമൂഹത്തിന്റെ പണമാണ് കെ.എസ്.എഫ്.ഇയുടേത്. അതില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസകിന് ഒഴിഞ്ഞുമാറാനാകില്ല', ചെന്നിത്തല പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എന്തുകൊണ്ടാണ് റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തതെന്നും ചെന്നിത്തല ചോദിച്ചു. വിജിലന്‍സിന്റെ മാസ് ഓപ്പറേഷനായിരുന്നു നടന്നത്. ഇത്തരം ഓപ്പറേഷനുകള്‍ കഴിഞ്ഞാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് കെ.എസ്.എഫ്.ഇ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും ചെന്നിത്തല ചോദിച്ചു.