മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ട്രയിന്‍ ആവശ്യപ്പെട്ടില്ല, ഇതരസംസ്ഥാനങ്ങള്‍ പലരും കുടുങ്ങിക്കിടക്കുന്നു:രമേശ് ചെന്നിത്തല

മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ട്രയിന്‍ ആവശ്യപ്പെട്ടില്ല, ഇതരസംസ്ഥാനങ്ങള്‍ പലരും കുടുങ്ങിക്കിടക്കുന്നു:രമേശ് ചെന്നിത്തല
Published on

ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനത്തിലെ പിടിപ്പുകേട് മൂലം പലയിടങ്ങളിലും കുടുങ്ങികിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകളും ബസുകളും ഏര്‍പ്പാട് ചെയ്യണം. വിദേശത്ത് നിന്നും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും എത്തിക്കണം. എല്ലാവരെയും എത്തിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും വാര്‍ത്താ സമ്മേളത്തില്‍ രമേശ് ചെന്നിത്തല.

സ്പഷ്യല്‍ ട്രെയിനുകള്‍ ആവശ്യപ്പെടാത്തതില്‍ അനാസ്ഥയുണ്ട്. സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രായോഗികമായി പരിശോധിക്കാതെയാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയത്. ഇതര ജില്ലകളിലേക്ക് യാത്ര നടത്താന്‍ ഇളവുകള്‍ നല്‍കണം. ചെക്ക് പോസ്റ്റുകളിലെത്തുന്നവരെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഉപയോഗപ്പെടുത്തണം. മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കണമെന്നും രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടി നരേന്ദ്രമോഡിയുടെ മന്‍ കീ ബാത്ത് മലയാളം പതിപ്പാണെന്നും ചെന്നിത്തല. ഒരു മാസം ഒരു കോടിക്ക് മുകളില്‍ മുടക്കി ഹെലികോപ്ടര്‍ എടുത്തത് ധൂര്‍ത്ത് തന്നെയാണെന്നും രമേശ് ചെന്നിത്തല.

Related Stories

No stories found.
logo
The Cue
www.thecue.in