'ഇന്ധനവില കുറഞ്ഞത് സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ ഫലം'; ചെന്നിത്തല

'ഇന്ധനവില കുറഞ്ഞത് സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ ഫലം'; ചെന്നിത്തല
Published on

കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ ഫലമായാണ് രാജ്യത്ത് ഇന്ധനവില കുറച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. സോണിയാ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജ്യ വ്യാപകമായി നടത്തിയ തുടര്‍ സമരങ്ങളുടെ ഫലമായാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പ്രതിഷേധിച്ച ജനങ്ങളുടെ വിജയമാണ് ഇതെന്നും ചെന്നിത്തല പറയുന്നുണ്ട്. രാജ്യവ്യപകമായി കോണ്‍ഗ്രസ് നടത്തിയ സമരങ്ങള്‍ ഫലം കണ്ടുവെന്നായിരുന്നു ഇന്ധനവില കുറച്ചതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രതികരിച്ചത്.

ഇന്ധനവില ജനത്തിന് താല്‍കാലിക ആശ്വാസമാണ്. കോണ്‍ഗ്രസിന്റെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് തമ്പുരാന്‍ വന്നാലും അതിന് വഴങ്ങി കൊടുക്കാന്‍ കോണ്‍ഗ്രസിന് സൗകര്യമില്ല. സംസ്ഥാനം നികുതി കുറച്ചില്ലെങ്കില്‍ കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം തെരുവിലുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

'ഇന്ധനവില കുറഞ്ഞത് സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ ഫലം'; ചെന്നിത്തല
'ഇതുവരെ ക്ഷമിച്ചത് എംവിആറിന്റെ മകനായതുകൊണ്ട്'; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഒരു കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചെന്ന് സുധാകരന്‍

Related Stories

No stories found.
logo
The Cue
www.thecue.in