'ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തം', കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തെക്കുറിച്ച് രാമചന്ദ്ര ഗുഹ

'ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തം', കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തെക്കുറിച്ച് രാമചന്ദ്ര ഗുഹ
Published on

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ദുരിതം വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.

കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി മൂലമുള്ള സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടാനിരിക്കുന്നതേ ഉള്ളൂ. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സാവകാശം പ്രധാനമന്ത്രി നരേന്ദ്രമോഡി നല്‍കിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാനോ കുറക്കാനോ കഴിയുമായിരുന്നുവെന്നും ഗുഹ പിടിഐ അഭിമുഖത്തില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ദുരിതം വിഭജന കാലത്തിന് സമാനമെന്ന് പറയാനാകില്ല.ഭീതിദമായ വര്‍ഗീയ സംഘര്‍ഷവും അന്നുണ്ടായിരുന്നു. പക്ഷേ വിഭജനാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ മനുഷ്യദുരന്തമാണ് ഇതെന്ന് പറയേണ്ടി വരും.

കൊവിഡ് വ്യാപനം തടയാന്‍ 2020 മാര്‍ച്ച് 24നാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ട്രെയിന്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം നിര്‍ത്തിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രി അത്തരമൊരു ലോക്ക് ഡൗണ്‍ തീരുമാനം എടുത്തത് എന്ത് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. വിദഗ്ധാഭിപ്രായം അദ്ദേഹം തേടിയിരുന്നോ, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നോ. ഏകപക്ഷീയമായ തീരുമാനമായിരുന്നോ ലോക്ക് ഡൗണ്‍.

ഇനിയെങ്കിലും രാജ്യത്തെ വിദഗ്ധരില്‍ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ചര്‍ച്ചക്കും പ്രധാനമന്ത്രി തയ്യാറാകണമെന്നും രാമചന്ദ്രഗുഹ.

Related Stories

No stories found.
logo
The Cue
www.thecue.in