നരേന്ദ്രമോദിയെ പോലെ പിണറായിക്കും മമതയ്ക്കുമെല്ലാം സമഗ്രാധിപത്യമെന്ന് രാമചന്ദ്ര ഗുഹ

നരേന്ദ്രമോദിയെ പോലെ പിണറായിക്കും മമതയ്ക്കുമെല്ലാം സമഗ്രാധിപത്യമെന്ന് രാമചന്ദ്ര ഗുഹ
Published on

മോദിയെ പോലെ പിണറായിക്കും മമതയ്ക്കുമെല്ലാം സമഗ്രാധിപത്യമെന്ന് രാമചന്ദ്ര ഗുഹ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ഭൂതവും വര്‍ത്തമാനവും എന്ന കോളത്തിലാണ് രാമചന്ദ്ര ഗുഹയുടെ പരാമര്‍ശം ' ഒരു പ്രധാനമന്ത്രി, ഏഴ് സംസ്ഥാന മോദിമാര്‍' എന്ന പേരില്‍ ഏഴുതിയ ലേഖനത്തില്‍ മമത ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ആദിത്യനാഥ്, ജഗന്‍മോഹന്‍ റെഡ്ഡി, കെ.ചന്ദ്രശേഖര്‍ റാവു, അശോക് ഗെഹ് ലോട്ട്, പിണറായി വിജയന്‍ തുടങ്ങിയ മുഖ്യമന്ത്രിമാരെ രാമചന്ദ്ര ഗുഹ വിമര്‍ശിക്കുന്നു. ഈ ഏഴ് മുഖ്യമന്ത്രിമാര്‍ സഹജവാസനകൊണ്ടും ഭരണശൈലികൊണ്ടും തികച്ചും തന്നിഷ്ടരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും രാമചന്ദ്ര ഗുഹ.

''അധികാരമുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെയും മാധ്യമങ്ങളെയും അടിച്ചമര്‍ത്തുന്ന കാര്യത്തിലും മോദിയും ആദിത്യനാഥുമാണ് ഏറ്റവും മുന്നില്‍.

എന്നിരുന്നാലും മമതയും കെജ്രിവാളും മുന്‍പറഞ്ഞ മുഖ്യമന്ത്രിമാരുമെല്ലാം മുന്നോട്ടുവെക്കുന്നത് വ്യക്തിപരമായ അധികാരപ്രമതത്തയുടെ രാഷ്ട്രീയംതന്നെയാണ്. ഭരണകൂടത്തിന്റെ കരുത്തും പൊതുജന ഖജനാവിലെ പണവുമെല്ലാം അനാരോഗ്യകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഇവര്‍ക്ക് മടിയില്ല.

സമഗ്രാധിപത്യ ഭരണവ്യവസ്ഥയിലാണ് പരമോന്നത നേതാവ് എന്ന പ്രതിച്ഛായാ ബിംബം പുഷ്‌കലമാകുക. പട്ടാളഭരണത്തിലും ഫാഷിസ്റ്റ് ഭരണത്തിലും കമ്യൂണിസ്റ്റ് ഭരണത്തിലുമെല്ലാം അത്തരം പ്രതിച്ഛായാ ബിംബങ്ങള്‍ നമുക്ക് കാണാനാകും.

ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയപദവിയിലെത്തുന്ന ഒരു വ്യക്തിക്ക് രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ആശയാഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യാമെന്നും തിനിക്കിഷ്ടമുള്ളതുപോലെ നിയന്ത്രിക്കാമെന്നുമുള്ള ചിന്തപോലും ജനാധിപത്യം എന്ന ആശയത്തിന് എതിരാണ്,'' രാമചന്ദ്ര ഗുഹ എഴുതി.

അണികള്‍ പട്ടാളചിട്ടയോടെ പ്രവര്‍ത്തിക്കണമെന്ന മര്‍ക്കടമുഷ്ടിയുള്ളവര്‍. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അണികളേക്കാള്‍ റോബോട്ടിനെപ്പോലെ പെരുമാറുന്നവരെയാണ് ഇവര്‍ക്കിഷ്ടം. ഇത്തരം നേതാക്കളെ പുളിമരങ്ങളോട് ഉപമിക്കാം.

വലിപ്പവും പ്രയോജനവുമൊക്കെയുണ്ടെങ്കിലും മറ്റുളള മരങ്ങളുടെ ജീവനും വളര്‍ച്ചയ്ക്കും അപകടകാരിയാണിവ. അഭിപ്രായവ്യത്യാസങ്ങള്‍ ഈ നേതാക്കള്‍ക്ക് സഹിക്കാന്‍ കഴിയില്ല. സൗഹാര്‍ദപരമായ വിമര്‍ശനങ്ങള്‍പോലും ഇവരെ ചൊടിപ്പിക്കും. ഇവര്‍ വിടപറയുമ്പോഴോ, ശൂന്യതമാത്രമേ അവശേഷിക്കൂ എന്നും ലേഖനത്തില്‍ പരാമര്‍ശം.

Related Stories

No stories found.
logo
The Cue
www.thecue.in