ഉരുട്ടിക്കൊല: നിര്‍ണായക തെളിവുകള്‍; രാജ്കുമാറിന്റെ ശരീരത്തില്‍ 22 മുറിവുകള്‍

ഉരുട്ടിക്കൊല: നിര്‍ണായക തെളിവുകള്‍; രാജ്കുമാറിന്റെ ശരീരത്തില്‍ 22 മുറിവുകള്‍

Published on

നെടുങ്കണ്ടം രാജ്കുമാറിന്റെ രണ്ടാം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉരുട്ടിക്കൊലയാണെന്നതിന്റെ നിര്‍ണായക തെളിവുകള്‍ . രാജ്കുമാര്‍ കസ്റ്റഡയില്‍ കൊല്ലപ്പെട്ടതാണെന്ന സംശയത്തെ ബലപ്പെടുത്തുന്ന 22 പുതിയ പരിക്കുകയാണ് കണ്ടെത്തിയത്. ന്യൂമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചതെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചിരുന്നത്. മര്‍ദ്ദനമേറ്റാണ് മരണമെന്നാണ് തെളിവുകള്‍ വിരല്‍ചൂണ്ടുന്നത്. മൂന്നാംമുറയില്‍ വൃക്കയടക്കമുള്ള അവയവങ്ങള്‍ക്ക് പരിക്ക് പറ്റി. കാലിലും തുടയിലും മുറിവുകളുണ്ട്.

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് രണ്ടാം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആദ്യപോസ്റ്റുമോര്‍ട്ടത്തില്‍ സംശയം തോന്നിയതിനാല്‍ ജുഡീഷ്യല്‍ ക്മ്മീഷനാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടത്.

വാഗമണ്ണിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍ മറവ് ചെയ്ത മൃതദേഹം 36 ദിവസങ്ങള്‍ക്ക് ശേഷം പുറത്തെടുത്താണ് വീണ്ടും പരിശോധിച്ചത്. അന്തരിക അവയവങ്ങള്‍ ആദ്യപോസ്റ്റുമോര്‍ട്ടത്തില്‍ വിശദപരിശോധനയ്ക്ക അയച്ചിരുന്നില്ല.

logo
The Cue
www.thecue.in