രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് പരോള്‍

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് പരോള്‍
Published on

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പേരറിവാളന് പരോള്‍. മദ്രാസ് ഹൈക്കോടതിയാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്നായിരുന്നു പേരറിവാളന്റെ അപേക്ഷ.

പരോള്‍ അപേക്ഷയെ നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നത്.

അസുഖബാധിതനായ അച്ഛനെ കാണുന്നതിനായി 2019 നവംബറില്‍ പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നു. 2017ലും ഇതേ ആവശ്യം കാണിച്ചുള്ള അപേക്ഷയില്‍ പരോള്‍ ലഭിച്ചിരുന്നു. 1991ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എല്‍ടിടിഇ ആക്രമണത്തില്‍ മറ്റ് 14 പേരുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

പേരറിവാളന്‍, നളിനി എന്നിവരുള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴ് പേരെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in