ബാബ്‌റി മസ്ജിദ് കേസ് : സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍, രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞ് രാജീവ് ധവാന്‍ 

ബാബ്‌റി മസ്ജിദ് കേസ് : സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍, രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞ് രാജീവ് ധവാന്‍ 

Published on

ബാബ്‌റി-അയോധ്യ കേസിന്റെ വാദത്തിന്റെ അവസാന ദിനം സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. രാമജന്മഭൂമിയുടെ സ്ഥാനം അടയാളപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകളും ഭൂപടവും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ വലിച്ചു കീറി. അടുത്ത കാലത്തായി എഴുതിയ ഇത്തരം പുസ്തകങ്ങളൊക്കെ എങ്ങനെയാണ് തെളിവായി എടുക്കേണ്ടതെന്ന് രാജീവ് ധവാന്‍ ചോദിച്ചു. നിങ്ങളിങ്ങനെ തുടങ്ങിയാല്‍ താന്‍ എഴുന്നേറ്റ് പോകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് കോടതിയുടെ സമയം പാഴാക്കരുതെന്നും പറഞ്ഞു. വാദം അവസാനിപ്പിച്ച കോടതി കേസ് വിധി പറയാന്‍ മാറ്റി. എന്ത് തന്നെയായാലും ബുധനാഴ്ച വൈകീട്ടോടെ വാദം അവസാനിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു.

ബാബ്‌റി മസ്ജിദ് കേസ് : സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍, രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞ് രാജീവ് ധവാന്‍ 
‘ബാബ്‌റി മസ്ജിദ് തകര്‍ത്ത തിയ്യതിയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും’; പ്രകോപന പരാമര്‍ശവുമായി ബിജെപി എം.പി സാക്ഷി മഹാരാജ് 

കുനാല്‍ കിഷോര്‍ എഴുതിയ 'അയോധ്യ പുനരവലോകനം' എന്ന പുസ്തകത്തെക്കുറിച്ച് ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് കോടതിയില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പുസ്തകത്തില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ തെളിവായി സ്വീകരിക്കരുതെന്ന് രാജീവ് ധവാന്‍ പറഞ്ഞു. 'ഇതൊക്കെ വലിച്ചു കീറി കളയേണ്ടതാണെന്ന് രാജീവ് ധവാന്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് വേണമെങ്കില്‍ കീറൂ' എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഉടന്‍ ചീഫ് ജസ്റ്റിസിന് മുമ്പില്‍ വച്ച് തന്നെ രേഖകളും പുസ്തകങ്ങളും രാജീവ് ധവാന്‍ വലിച്ചുകീറി. നിങ്ങള്‍ മാന്യത കളയുന്നു. ഇനിയും ഇത്തരത്തില്‍ തുടര്‍ന്നാല്‍ തങ്ങള്‍ ഇറങ്ങിപ്പോകുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

ബാബ്‌റി മസ്ജിദ് കേസ് : സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍, രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞ് രാജീവ് ധവാന്‍ 
‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌ കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍

ഒക്ടോബര്‍ 17 ന് വാദം അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം മുമ്പ് വാദം തീര്‍ക്കാന്‍ കക്ഷികളോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗയ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സുന്നി വഖഫ് ബോര്‍ഡിനായി ഒരു മണിക്കൂറും രാമജന്മഭൂമിക്കായി വാദിക്കുന്ന മറ്റ് കക്ഷികള്‍ക്കായി മുക്കാല്‍ മണിക്കൂര്‍ വീതവുമാണ് അന്തിമ വാദത്തിനായി സമയം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടുത്തമാസം പതിനേഴിന് വിരമിക്കുന്നതിന് മുമ്പായി വിധി പറയുമെന്നും അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.

logo
The Cue
www.thecue.in