'ജയിച്ചാല്‍ അത് ജനങ്ങളുടെ വിജയം, തോറ്റാല്‍ ജനങ്ങളുടെ തോല്‍വി'; തന്റേത് ജാതിയും മതവുമില്ലാത്ത രാഷ്ട്രീയമെന്ന് രജനികാന്ത്

'ജയിച്ചാല്‍ അത് ജനങ്ങളുടെ വിജയം, തോറ്റാല്‍ ജനങ്ങളുടെ തോല്‍വി'; തന്റേത് ജാതിയും മതവുമില്ലാത്ത രാഷ്ട്രീയമെന്ന് രജനികാന്ത്
Published on

രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് വിരാമമിട്ടിരിക്കുന്നത്. വോട്ടെടുപ്പില്‍ അത്ഭുതവും അതിശയവും സംഭവിക്കുമെന്നായിരുന്നു ജനങ്ങളോട് സംസാരിക്കവെ രജനികാന്ത് പറഞ്ഞത്. തന്റെ പാര്‍ട്ടി ജാതിയോ മതമോ ഇല്ലാത്ത ആത്മീയ മതേതര രാഷ്ട്രീയം കൊണ്ടുവരുമെന്നും പ്രഖ്യാപനമുണ്ട്.

താന്‍ ജയിച്ചാല്‍ ജനങ്ങളുടെ ജയമായിരിക്കുമെന്നും, തോറ്റാല്‍ ജനങ്ങളുടെ തോല്‍വിയായിരിക്കുമെന്നും രജനികാന്ത് പറഞ്ഞു. 'തമിഴ് ജനതയ്ക്ക് വേണ്ടി എന്റെ ജീവന്‍ പോലും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത് ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല', രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 31നാകും രജനികാന്ത്രിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കും. രജനിയുടെ പാര്‍ട്ടി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്ത് മാറ്റമുണ്ടാകുമെന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്. ബി.ജെ.പിയുമായി സഹകരിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, അതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പാര്‍ട്ടി പ്രഖ്യാപന തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി നേതാവ് അര്‍ജുന മൂര്‍ത്തി രാജിവെച്ച് രജനിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതും അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബി.ജെ.പിയുടെ ബി ടീമായി രജനി മാറുമെന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിമര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യവുമായി ബി.ജെ.പി നടത്തുന്ന വേല്‍ യാത്രയ്ക്ക് പിന്നിലെ ആസൂത്രകനായിരുന്നു അര്‍ജുന മൂര്‍ത്തി. ബി.ജെ.പി ദേശീയ നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ് അര്‍ജുന മൂര്‍ത്തി.

Related Stories

No stories found.
logo
The Cue
www.thecue.in