‘അക്രമം തടയുക, അല്ലെങ്കില്‍ രാജി വെയ്ക്കുക’; കേന്ദ്ര സർക്കാരിനോട് രജനികാന്ത്

‘അക്രമം തടയുക, അല്ലെങ്കില്‍ രാജി വെയ്ക്കുക’; കേന്ദ്ര സർക്കാരിനോട് രജനികാന്ത്

Published on

രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ തടയാനായില്ലെങ്കില്‍ കേന്ദ്രത്തിലെ നേതാക്കള്‍ രാജിവെക്കണമെന്ന് നടന്‍ രജനികാന്ത്. അക്രമം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമായിരുന്നു, പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് രാജ്യം സന്ദര്‍ശിക്കുന്ന സമയത്ത് ഇത്തരമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും, ഇക്കാര്യത്തില്‍ തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രജനികാന്ത് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കലാപത്തിന് കാരണം കേന്ദ്രസര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ്. ഇതില്‍ ഞാന്‍ കേന്ദ്രസര്‍ക്കാരിനെയാണ് കുറ്റം പറയുക. അമേരിക്കന്‍ പ്രസിഡന്റിനെ പോലൊരാള്‍ രാജ്യത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. ഇനിയെങ്കിലും അവര്‍ ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.

രജനികാന്ത്

സമാധാനപരമായ പ്രതിഷേധം സ്വീകരാര്യമാണ് പക്ഷെ അക്രമാസക്തമാകാന്‍ അനുവദിക്കരുത്. സിഎഎ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല, എന്‍ആര്‍സി നടപ്പാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം വ്യക്തമായി തന്നെയാണ് എന്‍ആര്‍സിയെ കുറിച്ച് പറഞ്ഞത്. അക്രമം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണം. അതിന് സാധിച്ചില്ലെങ്കില്‍ രാജി വെച്ച് പുറത്തുപോകണമെന്നും രജനികാന്ത് പറഞ്ഞു.

‘അക്രമം തടയുക, അല്ലെങ്കില്‍ രാജി വെയ്ക്കുക’; കേന്ദ്ര സർക്കാരിനോട് രജനികാന്ത്
22 പേരുടെ മരണശേഷം പ്രതികരണവുമായി മോദി : ഡല്‍ഹിയില്‍ സമാധാനവും സാഹോദര്യവും പുനസ്ഥാപിക്കണമെന്ന് ട്വിറ്ററില്‍ 

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ സാമുദായിക വികാരം ഉപയോഗിക്കുന്നതായും രജനികാന്ത് പറഞ്ഞു. പാര്‍ട്ടിയുടെ പേരെടുത്ത് പറയാതെയായിരുന്നു രജനികാന്തിന്റെ പ്രസ്താവന. ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, കേന്ദ്രത്തിന് ഇപ്പോള്‍ ഇത് തടയാന്‍ സാധിച്ചില്ലെങ്കില്‍ ഭാവിയില്‍ അത് വലിയ പ്രശ്‌നമായി മാറും. പ്രതിഷേധം ഒന്നും മാറ്റാന്‍ പോകുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് എന്റെ അഭിപ്രായമാണ്. ഉടന്‍ തന്നെ അവര്‍ പറയും ഞാന്‍ പിന്തുണയ്ക്കുന്നതും ബന്ധമുള്ളതും ബിജെപിയുമായാണെന്ന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകര്‍ പോലും ഇത് പറയുന്നത് മോശമായാണ് തോന്നുന്നതെന്നും രജനികാന്ത് പറഞ്ഞു.

‘അക്രമം തടയുക, അല്ലെങ്കില്‍ രാജി വെയ്ക്കുക’; കേന്ദ്ര സർക്കാരിനോട് രജനികാന്ത്
‘മോദി ഗുജറാത്തില്‍ ചെയ്തതേ ദില്ലിയിലും ചെയ്തുള്ളൂ, ആ ചോര നമ്മുടെ വീട്ടുപടിക്കലേക്കാണ് ഒഴുകുന്നത്’ 

രജനികാന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കമല്‍ ഹാസനും രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകന്‍ ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്. ഇത് ശരിയായ വഴിയാണ്, സംസ്ഥാനം മുഴുവര്‍ ഈ വഴിയാണ് സ്വീകരിക്കുന്നതെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

logo
The Cue
www.thecue.in