'ജയ്ശ്രീറാമും മോദി സിന്ദാബാദും വിളിച്ചില്ല', രാജസ്ഥാനില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം, പാക്കിസ്ഥാനിലേക്ക് പോകാനും ആക്രോശം

'ജയ്ശ്രീറാമും മോദി സിന്ദാബാദും വിളിച്ചില്ല', രാജസ്ഥാനില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം, പാക്കിസ്ഥാനിലേക്ക് പോകാനും ആക്രോശം
Published on

ജയ്ശ്രീറാമും, മോദി സിന്ദാബാദും വിളിക്കാത്തതിന് 52കാരനായ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ സികാറിലാണ് സംഭവം. ഗാഫര്‍ അഹമ്മദ് കൊച്ചാവ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. അദ്ദേഹത്തിന്റെ പരാതിയില്‍ രണ്ട് പേരെ സദര്‍ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അടുത്തുള്ള ഗ്രാമത്തില്‍ ആളുകളെ ഇറക്കി തിരിച്ചുവരുമ്പോളാണ് ഗാഫറിനെതിരെ ആക്രമണമുണ്ടായത്. കാറിലെത്തിയ രണ്ട് പേര്‍ ഗാഫറിനെ തടഞ്ഞുനിര്‍ത്തി പുകയില ഉണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ അദ്ദേഹം നല്‍കിയ പുകയില സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് യുവാക്കള്‍ ജയ് ശ്രീറാമെന്നും, മോദി സിന്ദാബാദെന്നും വിളിക്കാന്‍ ഗാഫറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെയായിരുന്നു മര്‍ദ്ദനം.

'ജയ്ശ്രീറാമും മോദി സിന്ദാബാദും വിളിച്ചില്ല', രാജസ്ഥാനില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം, പാക്കിസ്ഥാനിലേക്ക് പോകാനും ആക്രോശം
'കൊവിഡ്പ്രതിരോധത്തിന് ഭാഭിജി പപ്പടം'; വ്യാജപ്രചരണം നടത്തിയ കേന്ദ്രമന്ത്രിക്ക് രോഗം

അക്രമികള്‍ തന്റെ വാച്ച് മോഷ്ടിച്ചതായും, ക്രൂരമായി മര്‍ദിച്ചതായും, പല്ലുകള്‍ അടിച്ച് തകര്‍ത്തതായും ഗാഫറിന്റെ പരാതിയില്‍ പറയുന്നുണ്ട്. തന്റെ താടിയില്‍ പിടിച്ച് വലിച്ച രണ്ട് പേര്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചതായും, പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും ഗാഫര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in