സച്ചിന്‍ പൈലറ്റിന് ആശ്വാസം; കോടതിവിധി വൈകും, തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം

സച്ചിന്‍ പൈലറ്റിന് ആശ്വാസം; കോടതിവിധി വൈകും, തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം
Published on

രാജസ്ഥാനില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി വിധി പറയുന്നത് മാറ്റി. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെകൂടി കക്ഷി ചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ് വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദേശമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി സച്ചിന്‍ പൈലറ്റ് കോടതിയെ സമീപിച്ചത്. സച്ചിന്‍ ഉള്‍പ്പടെ 19 കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുടെ ഭാഗമായി സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷി ചേര്‍ക്കാന്‍ തീരുമാനിച്ചത്.

അതേസമയം ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചത്തെ കോടതി ഉത്തരവാകും ഇനി നിര്‍ണായകമാകുക. വിധി വരുന്നത് വരെ വിമതര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഹൈക്കോടതി സ്പീക്കറോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രീകോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയെ തടയാനാകില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഹൈക്കോടതി വിധി എന്തായാലും അത് സുപ്രീം കോടതി വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in