'കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ബിജെപിക്ക് അവരെ വേണ്ട'; ഇപ്പോള്‍ ഹാപ്പിയാണെന്ന് രാജസേനന്‍

'കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ബിജെപിക്ക് അവരെ വേണ്ട'; ഇപ്പോള്‍ ഹാപ്പിയാണെന്ന് രാജസേനന്‍
Published on

ബിജെപിയില്‍ കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ രാജസേനന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി വിട്ടിരുന്നു. കലാകാരന്മാരെ കുറച്ചൂകൂടി നന്നായി പ്രോത്സാഹിപ്പിക്കുന്ന, എന്നും കലാകാരന്മാരോട് ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് വര്‍ക്ക് ചെയ്യാന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും രാജസേനന്‍ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജസേനന്‍ പറഞ്ഞത്

മോദിജിയുടെ വ്യക്തിപ്രഭാവവും രാജ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവുമൊക്കെ കണ്ട് അതുപോലെ തന്നെയായിരിക്കും കേരളത്തിലെന്നും വിചാരിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. പക്ഷേ കേരളത്തില്‍ മുന്നോട്ട് പോകാന്‍ പറ്റുന്നില്ല. പ്രവര്‍ത്തന മേഖല ശുഷ്‌കമാണ്, ശൂന്യമാണ്. ഞാനെന്നല്ല ഒരു കലാകാരനും സ്യൂട്ടാകില്ല.

കലാകാരന്മാരെയൊന്നും അവര്‍ക്ക് വേണ്ട, ഉപയോഗിക്കില്ല. എഴുതാന്‍ കഴിയുന്നവരെക്കൊണ്ട് എഴുതിപ്പിക്കാം, പാടുന്നവരെക്കൊണ്ട് പാടിപ്പിക്കാം, കവിത എഴുതുന്നവരെക്കൊണ്ട് കവിത എഴുതിപ്പിക്കാം, ഇതൊന്നും ചെയ്യിപ്പിക്കില്ല. ചുമ്മാ നടക്കുക, അവര്‍ പറയുന്നിടത്ത് പോയി പ്രസംഗിക്കണം, കുറച്ചായപ്പോള്‍ അത് മടുത്തു.

പഴയൊരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചൊരാളാണ്, ആ പ്രസ്ഥാനത്തില്‍ വിശ്വസിച്ചയാളാണ്. കലാകാരന്മാരെ കുറച്ചൂകൂടി നന്നായി പ്രോത്സാഹിപ്പിക്കുന്ന, എന്നും കലാകാരന്മാരോട് ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. സാംബശിവനും തോപ്പില്‍ ഭാസിയും ഒഎന്‍വി സാറും ദേവരാജന്‍ മാസ്റ്ററും തുടങ്ങിയ ലെജന്‍ഡുകളെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ വളര്‍ന്നവരാണ്. ഒപ്പം പാര്‍ട്ടിയും അവരെക്കൊണ്ട് വളര്‍ന്നതാണ്. അപ്പോള്‍ അങ്ങനെ ഒരു മേഖല തെരഞ്ഞെടുത്തു. ഞാന്‍ ഇപ്പോള്‍ ഹാപ്പിയാണ്

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് വര്‍ക്ക് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്, ഇനി അങ്ങോട്ട് അവരോടൊപ്പമാണ്

Related Stories

No stories found.
logo
The Cue
www.thecue.in