ഭിക്ഷാടനവും പുകവലിയും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ റെയില്‍വേ; ജനങ്ങളില്‍ നിന്ന് പ്രതികരണം തേടും

ഭിക്ഷാടനവും പുകവലിയും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ റെയില്‍വേ; ജനങ്ങളില്‍ നിന്ന് പ്രതികരണം തേടും
Published on

റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും ഭിക്ഷാടനവും, പുകവലിയും ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന പിഴത്തുക ഈടാക്കി, ജയില്‍ ശിക്ഷ ഒഴിവാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് റെയില്‍വേ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്നാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു എന്നതിന് അര്‍ത്ഥം പുകവലിയും ഭിക്ഷാടനവും നിയമപരമാക്കുന്നു എന്നല്ല. ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ ആര്‍പിഎഫിന്റെ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

റെയില്‍വേ നിയമം 144(2) പ്രകാരം, ട്രെയിനിലോ സ്‌റ്റേഷനിലോ ഭിക്ഷാടനം നടത്തിയാല്‍ 2000 രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് പരമാവധി ശിക്ഷ. സെക്ഷന്‍ 167 പ്രകാരം പുകവലിക്കുന്നവരില്‍ നിന്ന് 100 രൂപ വരെ പിഴയാണ് ഈടാക്കുന്നത്.

നിയമഭേദഗതി വന്നാലും ഭിക്ഷാടനമോ പുകവലിയോ അനുവദിക്കില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരില്‍ നിന്ന് ഉയര്‍ന്ന പിഴത്തുക ഈടാക്കുകയാണ് ചെയ്യുക. എത്രയാണ് പിഴ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് പ്രതികരണം തേടുമെന്നും റിപ്പോര്‍ട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in