അസത്യ പ്രചരണങ്ങള്‍ കൊല്ലത്ത് കാലിടറുമ്പോള്‍; രാഹുലിന്റെ സന്ദര്‍ശനത്തില്‍ ഒരു രൂപ പോലും ഹോട്ടലിന് നല്‍കാനില്ലെന്ന് ബിന്ദു കൃഷ്ണ

അസത്യ പ്രചരണങ്ങള്‍ കൊല്ലത്ത് കാലിടറുമ്പോള്‍;    രാഹുലിന്റെ സന്ദര്‍ശനത്തില്‍  ഒരു രൂപ പോലും ഹോട്ടലിന് നല്‍കാനില്ലെന്ന് ബിന്ദു കൃഷ്ണ
Published on

ഒരു രൂപ പോലും കൊടുക്കാനില്ല; രാഹുല്‍ ഗാന്ധി ഹോട്ടല്‍ വാടക നല്‍കിയില്ലെന്ന പ്രചരണങ്ങളെ തള്ളി ബിന്ദു കൃഷ്ണ

കൊല്ലം: കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കൊല്ലത്തെ എല്‍ഡിഎഫിന്റെ അവസ്ഥ പരിതാപകരമായി മാറുന്നത് മറികടക്കാനാണ് ഇത്തരം അസത്യ പ്രചരണങ്ങള്‍ നടത്തുന്നതെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

''രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലില്‍ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിന്റെ ഇടപാടുകള്‍ എല്ലാം അന്ന് തന്നെ തീര്‍ത്തിരുന്നതാണ്.ഇന്ന് വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കില്‍ അതിന്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്.വ്യാജ കഥകള്‍ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും,'' ബിന്ദു കൃഷ്ണ പറഞ്ഞു.

ഹോട്ടലില്‍ നിന്നുള്ള കുറിപ്പും ബിന്ദുകൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നേരത്തെ സിപിഐഎം നേതാവ് പി ജയരാജന്‍ കൊല്ലത്ത് താമസിച്ച് ഹോട്ടലിന്റെ വാടക രാഹുല്‍ ഗാന്ധി കൊടുത്തില്ലെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ട് വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍, മൂന്ന് സീറ്റുകള്‍ വെറും രണ്ടായിരം വോട്ടുകള്‍ക്ക് മാത്രം നഷ്ടം, നാല്‍പ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോള്‍ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫിന്റെ കൊല്ലത്തെ അവസ്ഥ ഇതാണ്.

അതിനെ മറികടക്കാന്‍ ഇടതുപക്ഷം എന്ത് അസത്യപ്രചരണങ്ങള്‍ക്കും മുന്നിലുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

അത്തരം അസത്യ പ്രചരണങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നില്‍ക്കില്ല.

ബഹുമാനപ്പെട്ട രാഹുല്‍ജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലില്‍ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിന്റെ ഇടപാടുകള്‍ എല്ലാം അന്ന് തന്നെ തീര്‍ത്തിരുന്നതാണ്.

ഇന്ന് വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കില്‍ അതിന്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്.

വ്യാജ കഥകള്‍ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും.

Related Stories

No stories found.
logo
The Cue
www.thecue.in