ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ മോദിയെ മറികടന്ന് രാഹുല്‍; 40% വര്‍ധനയെന്ന് കോണ്‍ഗ്രസ്

ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ മോദിയെ മറികടന്ന് രാഹുല്‍; 40% വര്‍ധനയെന്ന് കോണ്‍ഗ്രസ്
Published on

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ മറികടന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയെക്കാള്‍ 40 ശതമാനം ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റുണ്ടായി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.

അഞ്ച് ഫേസ്ബുക്ക് പേജുകളിലെ അനലറ്റിക്‌സ് ഡാറ്റ വിലയിരുത്തിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്. 1.39 കോടി എന്‍ഗേജ്‌മെന്റാണ് രാഹുല്‍ ഗാന്ധിയുടെ പേജില്‍ ഉണ്ടായിരിക്കുന്നത്. ലൈക്കും ഷെയറും കമന്റ്‌സും എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന 5 പ്രധാന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. 4.59 കോടി ഫോളോവേഴ്‌സ് ആണ് നരേന്ദ്രമോദിക്ക് ഉള്ളത്. 3.5 കോടി ഫോളേവേഴ്‌സ് ആണ് ഫേസ്ബുക്കില്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. കോണ്‍ഗ്രസ് പുറത്ത് വിട്ട കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റ് 82 ലക്ഷമാണ്.

രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 3.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 52 പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ ഈ കാലയളവില്‍ പോസ്റ്റ് ചെയ്തത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചത് ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികളില്‍ പങ്കെടുത്ത മോദി 11 പോസ്റ്റുകള്‍ മാത്രമാണ് ഇട്ടിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in