'രാമന്‍ സ്‌നേഹമാണ്,കരുണയാണ്, നീതിയാണ്'; വെറുപ്പോ,ക്രൂരതയോ, അന്യായമോ ആയി വെളിപ്പെടില്ലെന്ന് രാഹുല്‍

'രാമന്‍ സ്‌നേഹമാണ്,കരുണയാണ്, നീതിയാണ്'; വെറുപ്പോ,ക്രൂരതയോ, അന്യായമോ ആയി വെളിപ്പെടില്ലെന്ന് രാഹുല്‍
Published on

സ്‌നേഹവും കരുണയും നീതിയുമാണ് ശ്രീരാമന്‍ പ്രതിനിധാനം ചെയ്യുന്നതെന്നും വെറുപ്പോ,ക്രൂരതയോ, അന്യായമോ ആയി വെളിപ്പെടില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കവെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലെ നേരിട്ട് രാമക്ഷേത്ര നിര്‍മ്മാണത്തെ രാഹുല്‍ ട്വീറ്റില്‍ പിന്‍തുണച്ചിട്ടില്ല. രാമന്റെ ഗുണങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഭൂമി പൂജയെക്കുറിച്ചോ ശിലാസ്ഥാപനത്തെക്കുറിച്ചോ പരാമര്‍ശിച്ചിട്ടുമില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാഹുലിന്റെ ട്വീറ്റ്

മര്യാദാ പുരുഷോത്തമനായ രാമന്‍ സര്‍വ ഗുണങ്ങളുടെയും പ്രതിരൂപമാണ്. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതല്‍ അവയാണ്. രാമന്‍ സ്‌നഹമാണ്. ഒരിക്കലും വെറുപ്പായി വെളിപ്പെടില്ല. രാമന്‍ കരുണയാണ്. ഒരിക്കലും ക്രൂരതയായി പ്രകടിപ്പിക്കപ്പെടില്ല. രാമന്‍ നീതിയാണ്. ഒരിക്കലും അന്യായമായി പ്രത്യക്ഷപ്പെടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in