പ്രതിഷേധത്തില്‍ വഴങ്ങി യുപി സര്‍ക്കാര്‍; രാഹുലിനും പ്രിയങ്കയ്ക്കും അനുമതി

പ്രതിഷേധത്തില്‍ വഴങ്ങി യുപി സര്‍ക്കാര്‍; രാഹുലിനും പ്രിയങ്കയ്ക്കും അനുമതി
Published on

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി നല്‍കി. അവര്‍ക്കൊപ്പം 3 പേര്‍ക്കും കുടുംബത്തെ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ശ്രമം നടത്തുന്നത്. പ്രിയങ്ക ഓടിക്കുന്ന കാറിലായിരുന്നു യാത്ര. ശശി തരൂര്‍ ഉള്‍പ്പടെ 35 കോണ്‍ഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോണ്‍ഗ്രസ് നേതാക്കളെ തടയാന്‍ നോയിഡ ടോള്‍ ഗേറ്റില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരുന്നത്. ബാരിക്കേഡുകള്‍ വെച്ച് ഡല്‍ഹി- നോയിഡ പാത അടച്ചിരുന്നു. രാഹുലിനൊക്കം കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലായാരുന്നു കോണ്‍ഗ്രസ്. അതിര്‍ത്തി അടച്ചിട്ടില്ലെന്നും സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും യുപി പൊലീസ് വിശദീകരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in