കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് വേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ലെന്നും, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്കഗാന്ധിയും രാഹുലിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഒരു സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയെ സേവിക്കാനാണ് താല്‍പര്യം. ഉത്തരവാദിത്ത സംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് ആ സംസ്‌കാരത്തിന്റെ തുടക്കമാണ്. തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷനാകണമെന്ന്, രാഹുലിന്റെ അഭിപ്രായത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് പുറകിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നു. പാര്‍ട്ടി സ്വന്തമായ വഴി കണ്ടെത്തണം.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പ്രസിഡന്റിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. യുപിയില്‍ നിങ്ങളെ ആവശ്യമില്ല, ആന്‍ഡമാനിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ അവിടേക്ക് പോകുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. നാളത്തെ ഇന്ത്യ എന്ന വിഷയത്തില്‍ പുതുതലമുറ നേതാക്കളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകത്തിന് നല്‍കിയ അഭുമുഖത്തിലായിരുന്നു നേതാക്കളുടെ പരാമര്‍ശം.