ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി; പരാതി പോലീസ് അവഗണിച്ചതായി ആർ ശ്രീലേഖ

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി; പരാതി പോലീസ് അവഗണിച്ചതായി ആർ ശ്രീലേഖ
Published on

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി പരാതി നല്‍കിയിട്ടും തിരുവനന്തപുരം മ്യൂസിയം പൊലീസ് അവഗണിച്ചെന്ന പരാതിയുമായി മുൻ ഡിജിപി ആർ ശ്രീലേഖ . മുൻപും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു . എന്നാല്‍ ഫോണിൽ വിളിച്ച് പറഞ്ഞതല്ലാതെ രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. സംസ്ഥാനത്ത് ആദ്യ വനിതാ ഡി.ജി.പിയെന്ന ഉന്നതപദവിയിലെത്തി മൂന്ന് മാസം മുൻപായിരുന്നു  ശ്രീലേഖ വിരമിച്ചത്.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ 1700 രൂപ നഷ്ടമായി. ഉടന്‍ തന്നെ മ്യൂസിയം സ്റ്റേഷനിലെ സി.ഐയെ വിളിച്ച് പരാതി പറഞ്ഞു. ഇമെയിലും  പരാതി അയച്ചു. എന്നിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നാണ്  ശ്രീലേഖയുടെ ആരോപണം. . 2002ല്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെ 2 ലക്ഷം രൂപ,, 2013ല്‍ വീടിന്റെ നിര്‍മാണം നടക്കുന്നതിനിടെ അമ്പതിനായിരം രൂപയോളം വിലമതിക്കുന്ന വസ്തുക്കള്‍. ഈ മോഷണത്തേക്കുറിച്ചൊക്കെ പരാതി നല്‍കിയെങ്കിലും കള്ളനെ പിടിക്കാതെ പൊലീസ് കേസ് എഴുതിതള്ളിയെന്നാണ് ആക്ഷേപം.

അതേസമയം ഓണ്‍ലൈന്‍ തട്ടിപ്പിനേക്കുറിച്ച് ഫോണില്‍ വിളിച്ച് അറിയിച്ചതല്ലാതെ, വിവരങ്ങള്‍ ഉള്‍പ്പെടുത്തി രേഖാമൂലം പരാതി ലഭിച്ചില്ല. അതിനാല്‍ പരാതി ഉപേക്ഷിച്ചെന്ന് കരുതിയതാണ് കേസെടുക്കാത്തതിന് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. കോവിഡ് ഡ്യൂട്ടിയുടെ തിരക്കിനിടെ വിളിച്ച് അന്വേഷിക്കാന്‍ സാധിച്ചില്ലെന്നും മ്യൂസിയം പൊലീസ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in