റിപ്പബ്ലിക് ടിവി സിഇഒയുടെ അറസ്റ്റ് പ്രതികാര നടപടി, ഞെട്ടിപ്പിക്കുന്നതെന്നും ആര്‍. ശ്രീകണ്ഠന്‍ നായര്‍

റിപ്പബ്ലിക് ടിവി സിഇഒയുടെ അറസ്റ്റ് പ്രതികാര നടപടി, ഞെട്ടിപ്പിക്കുന്നതെന്നും ആര്‍. ശ്രീകണ്ഠന്‍ നായര്‍
Published on

റിപ്പബ്ലിക്ക് ടിവി സിഇഒ വികാസ് ഖഞ്ചന്‍ദാനിയുടെ അറസ്റ്റ് മുംബൈ പൊലീസിന്റെ പ്രതികാര നടപടിയാണെന്ന് ട്വന്റി ഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ടിആര്‍പി തട്ടിപ്പ് കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വികാസ് ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചിരുന്നു. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീം കോടതി റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതെന്ന് ഓര്‍ക്കണമെന്ന് ട്വന്റി ഫോര്‍ ചീഫ് എഡിറ്റര്‍ പറയുന്നു.

ഫ്‌ളവേഴ്‌സിന്റെ തുടക്കത്തില്‍ മാര്‍ക്കറ്റിംഗ് ശൃംഖലയിലുണ്ടായിരുന്ന വ്യക്തിയാണ് ഖഞ്ചന്‍ദാനിയെന്നും മാന്യനായ വ്യക്തിയാണെന്നും ശ്രീകണ്ഠനന്‍ നായര്‍ വിശദീകരിച്ചു. മാധ്യമങ്ങളൊന്നും വേണ്ടെന്ന ഏകാധിപത്യ സര്‍ക്കാരുകളുടെ നിലപാടിന്റെ പ്രത്യക്ഷ ഉദാഹരണമായി അറസ്റ്റിനെ കാണാമെന്നുമാണ് ശ്രീകണ്ഠന്‍ നായരുടെ വാദം. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് അദ്ദേഹം ആഭ്യര്‍ത്ഥിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിനായി പൊലീസിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ശ്രീകണ്ഠന്‍നായര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്‍ദാനിയെ പൊലീസ് അറസ്റ്റ് ചെയ്തതത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ടിആര്‍പി കേസില്‍ നൂറിലേറെ മണിക്കൂര്‍ ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഖഞ്ചന്‍ദാനിയെ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബര്‍ 15 വരെയാണ് കസ്റ്റഡി കാലാവധി.

Twenty Four Chief Editor R Sreekandan Nair Came in Support of Republic TV CEO Vikas Khanchandani

Related Stories

No stories found.
logo
The Cue
www.thecue.in