ട്രക്കുകളിൽ ഓക്സിജൻ എത്തിച്ചു; 85 ലക്ഷം രൂപ വാടക വേണ്ടെന്ന് പ്യാരേ ഖാന്‍, സക്കാത്തായി കണക്കാക്കണം

ട്രക്കുകളിൽ ഓക്സിജൻ എത്തിച്ചു; 85 ലക്ഷം  രൂപ വാടക വേണ്ടെന്ന് പ്യാരേ ഖാന്‍, സക്കാത്തായി കണക്കാക്കണം
Published on

കോവിഡ് പ്രതിസന്ധിയിലെ നന്മ മനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ് പ്യാരേ ഖാന്‍ എന്ന മഹാരാഷ്ട്രയിലെ ബിസിനസുകാരൻ. സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കുന്നത് ഇദ്ദേഹത്തിന്റെ ടാങ്കർ ലോറികളിലാണ്. ഈ ഇനത്തിൽ 85 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് കിട്ടാനുണ്ട്. ഈ തുക അധികൃതർ നൽകുവാൻ തയ്യാറായപ്പോൾ പണം വേണ്ടെന്നും അത് തന്റെ റമസാൻ സക്കാത്തായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരുവോരത്ത് ഓറഞ്ച് വിൽപ്പനക്കാരനിൽ നിന്നുമാണ് പ്യാരേ ഖാന്‍ തന്റെ ജീവിതം തുടങ്ങിയത്. ഇന്ന് രാജ്യത്തെങ്ങും സർവീസ് നടത്തുന്ന 2,000 ലേറെ ട്രക്കുകളുടെ ഉടമയാണ്. 400 കോടിരൂപ ആസ്ഥിയുള്ള അംഷി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയാണ് ഇന്ന് പ്യാരിഖാൻ.

സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുമ്പോൾ തന്റെ സ്വന്തം ചെലവിൽ ഓക്സിജൻ എത്തിച്ച് നൽകാനുള്ള നീക്കങ്ങളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ മൂന്നര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 2812 പേരുടെ ജീവൻ നഷ്ടമായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി ഉയർന്നു. ഡൽഹി ഗംഗാറാം ആശുപത്രിയിൽ വീണ്ടും ഓക്സിജൻ ക്ഷാമമുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in