പരാതിക്ക് മുന്പും ശേഷവും ഉള്ള കിറ്റക്സിലെ ചിത്രങ്ങൾ, വിവാദത്തിൽ പി.വി.ശ്രീനിജന്റെ മറുപടി

പരാതിക്ക് മുന്പും ശേഷവും ഉള്ള കിറ്റക്സിലെ ചിത്രങ്ങൾ, വിവാദത്തിൽ പി.വി.ശ്രീനിജന്റെ മറുപടി
Published on

കൊച്ചി: കിറ്റക്‌സ് ഗ്രൂപ്പ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രൂപപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് പിവി ശ്രീനിജന്‍ എം.എല്‍.എ. വ്യവസായത്തെ തകര്‍ക്കാനല്ല ഞാന്‍ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് നോക്കിയതെന്ന് പിവി ശ്രീനിജന്‍ പറഞ്ഞു.

പരാതിക്ക് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു എം.എല്‍.എയുടെ മറുപടി. ചാനല്‍ മുറിയിലെ അരമുറിയിലിരുന്ന് വിമര്‍ശിക്കുന്നവരോട് ഒരു വിരോധവുമില്ല. ഈ കോവിഡ് കാലത്തും ജനങ്ങളുടെ കൂടെനിന്ന് പ്രവര്‍ത്തിക്കുന്ന നിരവധി പ്രാതുപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് താനെന്നും പിവി ശ്രീനിജന്‍ കൂട്ടിച്ചേര്‍ത്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചുകൊണ്ട് ദൃശ്യമാധ്യങ്ങളിലും സാമൂഹ്യമാധ്യങ്ങളിലും 'ചില തല്പരകക്ഷികള്‍' തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഞാന്‍ ഒരു വ്യവാസായിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവര്‍ പ്രചരപ്പിച്ചുകൊണ്ടിരിക്കുന്നത്.

സാധാരണക്കാരയ ജനങ്ങളുടെ കൂടെനിന്ന് അവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നനിലയില്‍ എനിക്ക് ലഭിക്കുന്ന പരാതികളില്‍ കാലതാമസം കൂടാതെ പരിഹാരം തേടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ദിനംപ്രതി ലഭിക്കുന്ന നിരവധി പരാതികളില്‍ ഒന്നുമാത്രമാണ് ' 'കിഴക്കമ്പലത്തെ കമ്പനിതൊഴിലാളികളുടേത്''

ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇത്തരം പരാതികളില്‍ പരിഹാരം കാണാന്‍ ഞാന്‍ ശ്രമിക്കാറുമുണ്ട്. ചാനല്‍ മുറിയിലെ അര മുറിയിലിരുന്ന് വിമര്‍ശിക്കുവരോട് ഒരു വിരോധവമില്ല . ഈ കോവിഡ് കാലത്തും ജനങ്ങളുടെ കൂടെനിന്ന് പ്രവര്‍ത്തിക്കുന്ന നിരവധി പ്രാതുപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.

പരാതിക്കുമുന്‍പും അതിനു ശേഷമുള്ള ചിത്രങ്ങള്‍ ഞാനിവിടെ ഷെയര്‍ ചെയ്യുകയാണ്, വിലയിരുത്തുക.

വ്യവസായത്തെ തകര്‍ക്കാനല്ല ഞാന്‍ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in