ലൈറ്റ് അണക്കാതെ തിരിച്ച് പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നന്ദി; ട്വന്റി 20യുടെ പൊറാട്ട് നാടകം പാളിയെന്ന് പിവി ശ്രീനിജന്‍

ലൈറ്റ് അണക്കാതെ തിരിച്ച് പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നന്ദി; ട്വന്റി 20യുടെ പൊറാട്ട് നാടകം പാളിയെന്ന് പിവി ശ്രീനിജന്‍
Published on

വഴിവിളക്ക് സ്ഥാപിക്കാന്‍ എം.എല്‍.എ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ട്വന്റി 20 യുടെ വിളക്കണച്ചുള്ള സമരം പാളിയെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍.

സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് എം.എല്‍.എ തടസമെന്ന് ആരോപിച്ചായിരുന്നു ട്വന്റി 20 പത്ത് മിനുറ്റ് വിളക്കണച്ച് സമരം സംഘടിപ്പിച്ചത്.

ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ഷിപ്പോടെ വഴിവിളക്ക് സ്ഥാപിക്കാനുള്ള പദ്ധതി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ട്വന്റി 20 അനധികൃത പിരിവ് നടത്തുകയാണെന്ന പരാതി കെ.എസ്.ഇ.ബി ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു.

വിഷയത്തില്‍ കുന്നത്ത്‌നാട് എം.എല്‍.എ പി.വി ശ്രീനിജനെതിരെ ട്വന്റി 20 വിമര്‍ശനം ഉന്നയിച്ചിരുന്നു. പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെയാണ് പത്ത് മിനുറ്റ് ലൈറ്റണച്ച് പ്രതിഷേധിക്കാന്‍ ട്വന്റി 20 തീരുമാനിച്ചത്. എന്നാല്‍ സമരം പാളിയെന്നായിരുന്നു പി.വി ശ്രീനിജന്‍ പറഞ്ഞത്

പി.വി ശ്രീനിജന്റെ ഫേസ്ബുക്ക് പോസ്റ്റ്

2020 ചീഫ് കോഡിനേറ്റര്‍ എന്തൊക്കെയായിരുന്നു പറഞ്ഞിരുന്നത്..?

കിരാതനായ എ.എല്‍.എ.....

പോസ്റ്റര്‍ ഒട്ടിക്കല്‍...

അനൗണ്‍സ്‌മെന്റ്...

തുടങ്ങിയ മറ്റ് പൊറാട്ട് നാടകങ്ങളും

അവസാനം ലൈറ്റ് അണക്കാന്‍ പറഞ്ഞു

പക്ഷെ

എന്റെ പ്രിയനാട്ടുകാര്‍ ലൈറ്റ്

അണക്കാതെ തിരിച്ച് പ്രതിക്ഷേധിച്ചു.

കുന്നത്തുനാട്ടുകാര്‍ക്ക് എന്റെ നന്ദി

Related Stories

No stories found.
logo
The Cue
www.thecue.in