'മുങ്ങിയതല്ല, കള്ളവാര്‍ത്ത നല്‍കി മാധ്യമങ്ങളാണ് നാടുകടത്തിയത്', ആഫ്രിക്കയില്‍ നിന്ന് പി.വി.അന്‍വര്‍

'മുങ്ങിയതല്ല, കള്ളവാര്‍ത്ത നല്‍കി മാധ്യമങ്ങളാണ് നാടുകടത്തിയത്', ആഫ്രിക്കയില്‍ നിന്ന് പി.വി.അന്‍വര്‍
Published on

നിലമ്പൂര്‍ മണ്ഡലത്തില്‍ എം.എല്‍.എയെ കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി പി.വി.അന്‍വര്‍. താന്‍ മുങ്ങിയതല്ലെന്നും, ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലെ സിയോറ ലിയോണിലാണെന്നും അന്‍വര്‍ മീഡിയാ വണിനോട് പറഞ്ഞു. കള്ളവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും പി.വി.അന്‍വര്‍ എം.എല്‍.എ ആരോപിച്ചു.

പാര്‍ട്ടിയുടെ അനുമതിയോടെയാണ് ആഫ്രിയക്കയിലേക്ക് പോയത്. പാര്‍ട്ടി മൂന്നു മാസത്തെ അവധി അനുവധിച്ചിട്ടുണ്ട്. അവിടെ സ്വര്‍ണ ഖനനത്തിലാണെന്നും അന്‍വര്‍. നാട്ടിലില്ലെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണങ്ങള്‍ക്കും വയറു കാണലിനും പോകലല്ല തന്റെ പണിയെന്നും, യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുകയാണെന്നും പി.വി.അന്‍വര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ എം.എല്‍.എയെ രണ്ട് മാസമായി മണ്ഡലത്തിന്‍ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. നിയമസഭാ സമ്മേളനത്തിലും എം.എല്‍.എ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ രൂക്ഷ പ്രതികരണവുമായി അന്‍വറും രംഗത്തെത്തിയിരുന്നു. ഇതിലും വലിയ കഥകള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. അത് തനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞില്ലെന്നും നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്നുമായിരുന്നു പി.വി അന്‍വറിന്റെ പ്രതികരണം. ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.

'മുങ്ങിയതല്ല, കള്ളവാര്‍ത്ത നല്‍കി മാധ്യമങ്ങളാണ് നാടുകടത്തിയത്', ആഫ്രിക്കയില്‍ നിന്ന് പി.വി.അന്‍വര്‍
കാണാനില്ലെന്ന വാര്‍ത്തയില്‍ തെറിവിളിയുമായി അന്‍വര്‍ എം.എല്‍.എ, 'മുങ്ങിയത് നിന്റെ തന്ത'

Related Stories

No stories found.
logo
The Cue
www.thecue.in