അര്‍ദ്ധരാത്രി എത്തിയതില്‍ ദുരുദ്ദേശം ആരോപിച്ച് പി.വി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് ; സംഘര്‍ഷം

അര്‍ദ്ധരാത്രി എത്തിയതില്‍ ദുരുദ്ദേശം ആരോപിച്ച് പി.വി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് ; സംഘര്‍ഷം
Published on

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിക്ക് സമീപം പി.വി അന്‍വര്‍ എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അന്‍വര്‍ ഇവിടെയെത്തിയത്. ദുരുദ്ദേശത്തോടെ എത്തിയതാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എംഎല്‍എ വന്നതെന്നാണ് യുഡിഎഫ് ആരോപണം.

എല്‍ഡിഎഫ് പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചതോടെ വാക്കേറ്റവും സംഘര്‍ഷാവസ്ഥയുമായി.തുടര്‍ന്ന് ഇരു കൂട്ടരും ഏറ്റുമുട്ടി. പി.വി അന്‍വറിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അപ്പന്‍കാപ്പ് കോളനി സന്ദര്‍ശിക്കാനല്ല താന്‍ പോയതെന്നും ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി വരുമ്പോഴാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതെന്നുമാണ് അന്‍വറിന്റെ വിശദീകരണം. തനിക്കെതിരെ നടന്നത് വധശ്രമമാണെന്നുംം പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും അദ്ദേഹം ആരോപിച്ചു.

PV Anvar MLA stopped on way to appankappu colony by UDF workers.

Related Stories

No stories found.
logo
The Cue
www.thecue.in