'വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയും', കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.ലിജുവിനോട് പി.വി അന്‍വര്‍ എം.എല്‍.എ. ഫേസ്ബുക്കിലാണ് അന്‍വറിന്റെ വെല്ലുവിളി. പ്രവാസികള്‍ പത്ത് പതിനാല് ദിവസം ഔദാര്യത്തില്‍ കഴിയുന്നുവെന്ന് താന്‍ പറഞ്ഞതായി എം.ലിജു ചാനലില്‍ ആരോപിച്ചത് വാസ്തവ വിരുദ്ധമാണെന്നും പി.വി അന്‍വര്‍.
മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ അത് പറയണം.വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയും.എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്.ഞാനും പറയാറുണ്ട്.ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടില്‍ നിന്ന് ചെറുപ്പത്തില്‍ കിട്ടേണ്ട അറിവുകളാണു.ഇനിയും ഇത്തരം വര്‍ത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്.ബാക്കി അപ്പോള്‍ കാണിച്ച് തരാം.പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്, പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതുന്നു.
പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എം.ലിജുവല്ല ഇനി ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ല എന്ന് കരുതി എന്തും വിളിച്ച് പറയരുത്. ഔദാര്യത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിട്ടില്ല.കൃത്യമായി കാര്യം ഈ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.വാലും മുറിയും ഏറ്റെടുത്ത് പ്രചരിപ്പിക്കാതെ രാഷ്ട്രീയം ആണെങ്കില്‍,അത് തന്നെ പറയണം. ലിങ്ക്: https://m.facebook.com/story.php?story_fbid=3249514521765819&id=710623775654919
ക്ലാസ്സെടുക്കാന്‍ വരും മുന്‍പ് സ്വയം മാന്യമായി സംസാരിക്കാന്‍ പഠിക്കണം.വ്യക്തിപരമെങ്കില്‍ എന്നെ തന്നെ പറയണം.അല്ലാതെ,വായില്‍ തോന്നിയത് പാടരുത്.പല്ലിന്റെ എണ്ണം കുറയും.
എം.ലിജുവിന്റെ പാര്‍ട്ടി വരുത്തി വച്ച സോളാര്‍ കേസിന്റെ കമ്മിഷനുള്‍പ്പെടെ ഖജനാവില്‍ നിന്ന് ചിലവായ തുകയും എം.ലിജുവിന്റെ ഭാര്യവീട്ടില്‍ നിന്ന് അമ്മായി അപ്പന്‍ തന്നതല്ലല്ലോ!അന്നത്തെ ഓഡിയോ ക്ലിപ്പ് ഇപ്പോളും നന്നായി ഓടുന്നുണ്ട്. ആര്‍ക്കോ എതിരെ ബാങ്ക് അക്കൗണ്ട് വിഷയത്തില്‍ കേസ് ഫയല്‍ ചെയ്ത വാര്‍ത്ത കണ്ടപ്പോള്‍,എനിക്ക് മുന്‍പ് ഇതേ വിഷയം അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ അന്ന് സ്റ്റേറ്റ്മെന്റ് ഡീറ്റെയില്‍സ് പോസ്റ്റ് ചെയ്തത് ഷെയര്‍ ചെയ്തിരുന്നു.അതാണീ പ്രകോപനത്തിന്റെ കാരണമെന്ന് മനസ്സിലാക്കുന്നു.ഇത്രയും ആയ സ്ഥിതിക്ക്,ദിവസങ്ങള്‍ കുറേ ആയല്ലോ..സ്റ്റേറ്റ്മെന്റ് കിട്ടിയില്ലേ?
പോയി വാങ്ങുകയൊന്നും വേണ്ട.റിക്വസ്റ്റ് ഇട്ടാല്‍ ഇതൊക്കെ ഇ-മെയിലില്‍ തന്നെ കിട്ടും.അതെടുത്ത് മിടുക്കനാണെങ്കില്‍ അങ്ങ് പ്രസിദ്ധീകരിക്ക്.ആ പോസ്റ്റിട്ട ബീനാ സണ്ണിയൊക്കെ കണ്ടം വഴി ഓടട്ടെ.ചാനല്‍ സ്റ്റുഡിയോയില്‍ പോയിരുന്ന് അതിന്റെ പേരില്‍ ഇല്ലാത്ത കാര്യം പറഞ്ഞ് വൈരാഗ്യം തീര്‍ക്കരുത്.
എം.ലിജു ചാനല്‍ ചര്‍ച്ചയില്‍
പി.വി അന്‍വര്‍ വല്ലോരുമാണ്. കൈയുയര്‍ത്തി നിങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടാക്കിയ എംഎല്‍എ ആണ് പറയുന്നത്, പ്രവാസികള്‍ പത്ത് പതിനാല് ദിവസം ഔദാര്യത്തില്‍ കഴിയുന്നില്ലേ എന്ന്. അന്‍വറെ വിളിച്ച് എടോ മര്യാദക്ക് ഇരിയെടോ എന്ന് പറയാനുള്ള ഉത്തരവാദിത്വം മന്ത്രിക്കുണ്ട്. പി.വി അന്‍വര്‍ അദ്ദേഹത്തിന്റെ ഭാര്യവീട്ടില്‍ നിന്ന് കൊണ്ട് വരുന്നത് പോലെയാണ് പറയുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയോ, മുഖ്യമന്ത്രിയോ മര്യാദക്ക് ഇരിക്കാന്‍ ഇവരോട് പറയണം.