'പ്രതിപക്ഷ നേതാവ് തീവെട്ടികൊള്ളക്കാരന്‍'; വി.ഡി.സതീശന്‍ പറ്റിച്ചത് 1024 പേരെയെന്ന് പി.വി.അന്‍വര്‍

'പ്രതിപക്ഷ നേതാവ് തീവെട്ടികൊള്ളക്കാരന്‍'; വി.ഡി.സതീശന്‍ പറ്റിച്ചത് 1024 പേരെയെന്ന് പി.വി.അന്‍വര്‍
Published on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വീണ്ടും ആരോപണവുമായി പി.വി.അന്‍വര്‍ എം.എല്‍.എ. സതീശന്‍ മണി ചെയിനില്‍ ചേര്‍ത്തത് 1024 പേരെയാണ്. മുപ്പതുവര്‍ഷം മുമ്പ് ഇതുവഴി സ്വരൂപിച്ചത് 20 ലക്ഷം രൂപയാണ്. അവരെ കൊണ്ട് എടുപ്പിച്ച ഡി.ഡി പോയിട്ടുള്ളത് മുംബൈയിലെ ഒരു വ്യാജ അഡ്രസിലേക്കാണ്. കേരളത്തിന്റെ ഇന്നത്തെ പ്രതിപക്ഷ നേതാവ് തീവെട്ടികൊള്ളക്കാരനാണെന്നും അന്‍വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'മണി ചെയിന്‍ തട്ടിപ്പ് മാത്രമല്ല,നല്ല ഒന്നാന്തരം തീവെട്ടി കൊള്ളയാണ് നടന്നിരുന്നത്. സതീശന്‍ ആളെ ചേര്‍ത്ത കമ്പനിയുടെ പേരു കൃത്യമാണ്.1990-ല്‍ രൂപീകരിക്കപ്പെട്ട ആ കമ്പനിയുടെ പേരില്‍ ആളെ ചേര്‍ത്തപ്പോള്‍ അതില്‍ രജിസ്‌ട്രേഡ് അഡ്രസ്സായി നല്‍കിയിരുന്നത് മുംബൈ കാലഘോടയിലെ ഒരു അഡ്രസാണ്.എന്നാല്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ നിന്ന് ലഭ്യമായ രേഖകള്‍ പ്രകാരം ഈ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മുംബൈ അല്ല,ഗുജറാത്തിലെ അഹമ്മദാബാദിലാണ്.

അതായത്,ഒരാളില്‍ നിന്ന് 2000 രൂപ വീതം പിരിച്ചെടുത്തത് അവരെ കൊണ്ട് എടുപ്പിച്ച ഡി.ഡി പോയിട്ടുള്ളത് മുംബൈയിലെ ഒരു വ്യാജ അഡ്രസിലേക്കാണ്.സതീശന്‍ ചേര്‍ത്ത ആളുകള്‍ 1024 പേരുണ്ട്.അവര്‍ രണ്ട് പേരേ വീതം ചേര്‍ത്തതും,പിന്നീട് ആ ആളുകള്‍ രണ്ട് പേരേ വീതം ചേര്‍ത്തതും കൂട്ടിയാല്‍ തന്നെ ആയിരങ്ങള്‍ തട്ടിപ്പിനിരയായിട്ടുണ്ട്.തങ്ങള്‍ മുടക്കിയ പണം തിരിച്ചുപിടിക്കാന്‍ ഉറപ്പായും ഇതിലെ ഓരോ അംഗങ്ങളും ശ്രമിച്ചിട്ടുണ്ടാവും.

സതീശന്‍ 1024 ആളുകള്‍ വഴി സ്വരൂപിച്ചത് തന്നെ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും. ബാക്കി കൂടി കൂട്ടിയാല്‍,കോടികളുടെ തട്ടിപ്പ് അന്ന് നടന്നിട്ടുണ്ട്. വെറും കൊള്ളക്കാരനല്ല,കേരളത്തിന്റെ ഇന്നത്തെ പ്രതിപക്ഷ നേതാവ് തീവെട്ടി കൊള്ളക്കാരനാണ്.'

'പ്രതിപക്ഷ നേതാവ് തീവെട്ടികൊള്ളക്കാരന്‍'; വി.ഡി.സതീശന്‍ പറ്റിച്ചത് 1024 പേരെയെന്ന് പി.വി.അന്‍വര്‍
'സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്തമായി മാറി'; സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വി.ഡി.സതീശന്‍

Related Stories

No stories found.
logo
The Cue
www.thecue.in