'പാവപ്പെട്ടവരുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കുകയെന്നത് മാത്രമാണ് പോംവഴി' ; സാമ്പത്തിക പ്രതിസന്ധിയില്‍ അഭിജിത്ത് ബാനര്‍ജി

'പാവപ്പെട്ടവരുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കുകയെന്നത് മാത്രമാണ് പോംവഴി' ; സാമ്പത്തിക പ്രതിസന്ധിയില്‍ അഭിജിത്ത് ബാനര്‍ജി
Published on

കൊവിഡ് ലോക്ക്ഡൗണ്‍ രൂക്ഷമാക്കിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പാവപ്പെട്ടവരുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കണമെന്ന് അഭിജിത്ത് ബാനര്‍ജി. ദരിദ്രരിലേക്ക് കൂടുതല്‍ പണമെത്തിക്കുകയെന്നതുമാത്രമാണ് താല്‍ക്കാലിക പരിഹാരമെന്ന് സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവായ അഭിജിത് ബാനര്‍ജി പറഞ്ഞു. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പാനല്‍ ചര്‍ച്ചയിലായിരുന്നു നിരീക്ഷണം.

'പാവപ്പെട്ടവരുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കുകയെന്നത് മാത്രമാണ് പോംവഴി' ; സാമ്പത്തിക പ്രതിസന്ധിയില്‍ അഭിജിത്ത് ബാനര്‍ജി
വിള നശിപ്പിച്ച് കൃഷിഭൂമി പിടിച്ചെടുത്തു, ദളിത് ദമ്പതികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനവും ; കീടനാശിനി കഴിച്ച് ആത്മഹത്യാശ്രമം

ഭാവി മുന്‍നിര്‍ത്തി സാമൂഹ്യക്ഷേമ പദ്ധതികളെല്ലാം ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പണം കുറവാണ്. അത് വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുകയെന്നത് ഏറെ നാളെടുക്കുന്നതും കൂടുതല്‍ സങ്കീര്‍ണവുമായ പ്രക്രിയയാണെന്ന് ഓര്‍ക്കണം. മഹാമാരിയുടെ മധ്യത്തില്‍ നില്‍ക്കെ സാമൂഹ്യക്ഷേമ പദ്ധതികള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയെന്നത് മോശം ആശയമാണ്. അനാവശ്യമായ നിക്ഷേപങ്ങള്‍ക്ക് പകരം ചെലവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് പ്രതിസന്ധിയോട് അടിയന്തരമായി പ്രതികരിക്കാന്‍ തക്ക പദ്ധതിയല്ലെന്നും അതിനാല്‍ അത്തരം കാര്യങ്ങളില്‍ പുനരാലോചന വേണമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിന്റെ നഗരവല്‍ക്കരണത്തെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഒപ്പം നഗരവാസികള്‍ക്ക് അനുയോജ്യമായ എന്തെങ്കിലും എങ്ങനെ സാധ്യമാക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ടെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in