‘കേരളത്തിനെന്താ കൊമ്പുണ്ടോ’; പ്രത്യേക രാജ്യമാണെന്ന് 140 എംഎല്‍എമാര്‍ പറഞ്ഞാലും അംഗീകരിക്കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

‘കേരളത്തിനെന്താ കൊമ്പുണ്ടോ’; പ്രത്യേക രാജ്യമാണെന്ന് 140 എംഎല്‍എമാര്‍ പറഞ്ഞാലും അംഗീകരിക്കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

Published on

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് പറയുന്ന കേരളത്തിനെന്താ കൊമ്പുണ്ടോയെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന കേരളത്തിന്റെ നിലപാടിന് ഗുരുതരമായ ഭവിഷത്തുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ തെറ്റുകാണിച്ചാല്‍ ഭരണഘടനയുടെ സംരക്ഷനാകേണ്ട ഉത്തരവാദിത്വമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും പിസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘കേരളത്തിനെന്താ കൊമ്പുണ്ടോ’; പ്രത്യേക രാജ്യമാണെന്ന് 140 എംഎല്‍എമാര്‍ പറഞ്ഞാലും അംഗീകരിക്കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള
‘ഗവര്‍ണറുടെത് ഒറ്റുകാരന്റെ ദൗത്യം’; ഹവാല കൈപ്പറ്റിയ പാരമ്പര്യം മലയാളി മറന്നിട്ടില്ലെന്ന് സിപിഐ നേതാവ് പി പ്രസാദ്

കേരളം പ്രത്യേക രാജ്യമാണെന്ന് 140 എംഎല്‍എമാര്‍ ചേര്‍ന്ന് തീരുമാനിച്ചാലും അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ സംസ്ഥാനം നിലപാട് സ്വീകരിക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന വ്യവസ്ഥ ലംഘിച്ചിരിക്കുകയാണ് കേരളാ സര്‍ക്കാരെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

‘കേരളത്തിനെന്താ കൊമ്പുണ്ടോ’; പ്രത്യേക രാജ്യമാണെന്ന് 140 എംഎല്‍എമാര്‍ പറഞ്ഞാലും അംഗീകരിക്കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള
‘ഗവര്‍ണര്‍ക്ക് ഭരണഘടന പറഞ്ഞു കൊടുക്കാന്‍ തയ്യാര്‍’; പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനപ്രകാരമെന്ന് കബില്‍ സിബല്‍

രാജ്യത്തിന്റെ ഐക്യവും അഖണ്ടതയും സംരക്ഷിക്കുന്നതാണ് ഭരണഘടന. അതിനൊപ്പമാണ് ഗവര്‍ണര്‍ നില്‍ക്കുന്നത്. നിയമം തെറ്റാണെന്ന് പറയുന്നവരെ പോലെ ശരിയാണെന്ന് പറയാനുള്ള അവകാശവുമുണ്ട്. അത് ഗവര്‍ണര്‍ക്കും ഉണ്ട്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ സര്‍ക്കാരിന് ലഭിച്ച ഭൂരിപക്ഷം ജനങ്ങള്‍ തന്നതാണ്. അത് ജനങ്ങളുടെ വികാരമാണെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

logo
The Cue
www.thecue.in