പിഎസ് ശ്രീധരന്‍പിള്ള ലോക്ഡൗണില്‍ എഴുതിയത് 13 പുസ്തകങ്ങള്‍; ഓ മിസോറാമും ദസ് സ്പീക്‌സ് ഗവര്‍ണറും വായനക്കാരിലേക്ക്

പിഎസ് ശ്രീധരന്‍പിള്ള ലോക്ഡൗണില്‍ എഴുതിയത് 13 പുസ്തകങ്ങള്‍; ഓ മിസോറാമും ദസ് സ്പീക്‌സ് ഗവര്‍ണറും വായനക്കാരിലേക്ക്
Published on

കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എഴുതിയത് 13 പുസ്തകങ്ങള്‍. കവിത, ലേഖനം, ചരിത്രം, കോടതി നര്‍മം, ഓര്‍മ്മക്കുറിപ്പുകള്‍, വ്യക്തികള്‍ എന്നിവയെല്ലാമാണ് പുസ്തകങ്ങളിലെ ഉള്ളടക്കം. ഈ മാസം എട്ടിന് ഇതില്‍ മൂന്ന് പുസ്തകള്‍ പ്രകാശനം ചെയ്യും.

ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പിഎസ് ശ്രീധരന്‍പിള്ളയുടെ കവിതകള്‍. അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ളയുടെ കോടതി ധര്‍മ പുസ്തകവും പുറത്തിറങ്ങാന്‍ തയ്യാറായിട്ടുണ്ട്. 'ദസ് സ്പീക്‌സ് ഗവര്‍ണര്‍', 'ദ് റിപ്പബ്ലിക്' , 'ലോക്ഡൗണ്‍' എന്നിവയുടെ പ്രകാശനം ഈ മാസം എട്ടിന് നടക്കും. ഐസോള്‍ രാജ്ഭവനിലാണ് ചടങ്ങ്. മിസോറാം മുഖ്യമന്ത്രി സോറാംതാംഗ പരിപാടി ഉദ്ഘാടനം ചെയ്യും. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബയാണ് പ്രകാശനം നിര്‍വഹിക്കുന്നത്.

'ഓ മിസോറാം', 'ജസ്റ്റിസ് ടു ഓള്‍ പ്രജുഡിസ് ടു നണ്‍', 'തത്സമയ ചിന്തകള്‍', 'നിയമവീഥിയിലൂടെ', 'ഓര്‍മയിലെ വീരേന്ദ്രകുമാര്‍', 'നിയമവീഥിയിലെ സ്ത്രീരത്‌നങ്ങള്‍', 'ചിരിയും ചിന്തയും കറുത്ത കോട്ടില്‍', 'സമൂഹിക സമരസത', ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങള്‍', 'ആകാശവീഥിയിലെ കുസുമങ്ങള്‍', എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് പുസ്തകങ്ങള്‍. ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളിലായി ഇവയും പ്രകാശനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളം, ഡല്‍ഹി, കൊല്‍ക്കത്ത, ഐസ്വാള്‍ എന്നിവിടങ്ങളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in