ചെങ്കോട്ടയില്‍ കൊടി കെട്ടി കര്‍ഷകര്‍; അക്രമം നടത്തിയത് സാമുഹ്യവിരുദ്ധരെന്ന് കര്‍ഷക സംഘടനകള്‍

ചെങ്കോട്ടയില്‍ കൊടി കെട്ടി കര്‍ഷകര്‍; അക്രമം നടത്തിയത് സാമുഹ്യവിരുദ്ധരെന്ന് കര്‍ഷക സംഘടനകള്‍
Published on

ചെങ്കോട്ടയില്‍ കയറിയ കര്‍ഷകര്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ സ്ഥാപിച്ചു. ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത ഒരുവിഭാഗമാണ് ചെങ്കോട്ടയില്‍ കടന്ന് കൊടികെട്ടിയത്. ഐടിഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും പ്രതിഷേധക്കാരെത്തി. ചെങ്കോട്ടയിലെത്തിയവരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

അക്രമത്തിന് പിന്നില്‍ കര്‍ഷകരല്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. ബി.കെ.യു(ഉഗ്രഹാന്‍), കിസാന്‍ മസ്ദുര്‍ സംഘ് എന്നിവരാണ് വിലക്ക് ലംഘിച്ചത്. ഇവരുമായി ബന്ധമില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി. ദേശീയ സ്മാരകങ്ങളിലെ ഇത്തരം സമരങ്ങളെ പിന്തുണയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

സമരം ശക്തമായപ്പോള്‍ തന്നെ ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. സമരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in