സിഎജി റിപ്പോര്‍ട്ടില്‍ അന്വേഷണം; വസ്തുതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

സിഎജി റിപ്പോര്‍ട്ടില്‍ അന്വേഷണം; വസ്തുതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Published on

പൊലീസിനെതിരെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെടിയുണ്ടകള്‍ കാണാതായ സംഭവം യുഡിഎഫ് ഭരണകാലത്തും ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ പോരെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഇന്നലെ വ്യക്തമാക്കിയിരുന്നു. തോക്കുകള്‍ കാണാതായിട്ടില്ലെന്നും മണിപ്പൂരില്‍ പരിശീലനത്തിന് പോയ പൊലീസുകാരുടെ കൈവശമുണ്ടെന്നാണ് ക്യാമ്പിലെ പരിശോധനയ്ക്ക് ശേഷം ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞത്.

പൊലീസിലേക്ക് സ്‌പെക്ട്രം അനലൈസര്‍ വാങ്ങിയതും ടെന്‍ഡറില്ലാതെയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 27 ലക്ഷം രൂപയുടെ കരാര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയെന്നതിന്റെ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in