ന്യൂസിലന്‍ഡിലെ ആദ്യ ഇന്ത്യന്‍മന്ത്രി, നേട്ടം സ്വന്തമാക്കി മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍

ന്യൂസിലന്‍ഡിലെ ആദ്യ ഇന്ത്യന്‍മന്ത്രി, നേട്ടം സ്വന്തമാക്കി മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍
Published on

ന്യൂസിലന്‍സ് മന്ത്രിസഭയില്‍ അംഗമായി മലയാളി വനിത. പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയാണ്. ഇത് രണ്ടാം വട്ടമാണ് പ്രിയങ്ക പാര്‍ലമെന്റില്‍ ഇടം നേടുന്നത്.

ലേബര്‍ പാര്‍ട്ടി എംപിയായ അവര്‍ക്ക് സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി പ്രയങ്കയ്ക്കുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും പ്രിയങ്ക വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Priyanca Radhakrishnan becomes first New Zealand Minister of Indian origin

Related Stories

No stories found.
logo
The Cue
www.thecue.in