വൈദ്യുതി വിതരണരംഗത്തെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം; നടപടികള്‍ പൂര്‍ത്തിയായി, മാര്‍ഗനിര്‍ദേശം പുറത്തുവിട്ടു

വൈദ്യുതി വിതരണരംഗത്തെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം; നടപടികള്‍ പൂര്‍ത്തിയായി, മാര്‍ഗനിര്‍ദേശം പുറത്തുവിട്ടു
Published on

രാജ്യത്തെ വൈദ്യുതി വിതരണരംഗം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര ഊര്‍ജ മന്ത്രാലയം. സ്വകാര്യവല്‍ക്കരണത്തില്‍ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നാണ് വിവരം.

ഓരോ സംസ്ഥാനങ്ങളിലെയും വൈദ്യുതിവിതരണം സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ട നടപടിക്രമങ്ങളും സമയക്രമവും മാതൃകയും തയ്യാറായെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വൈദ്യുതി വിതരണ കമ്പനികള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ അല്ലെങ്കില്‍ പ്രത്യേക ഉദ്ദേശ്യ കമ്പനി ഉണ്ടാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒറ്റക്കമ്പനിയായത് കൊണ്ട് കേരളത്തില്‍ ഈ കമ്പനി രൂപീകരിക്കണം, ഇതോടെ കെഎസ്ഇബിയില്‍ ഉല്‍പാദനവും പ്രസരണവും മാത്രമാകും. വിതരണരംഗം പ്രത്യേക കമ്പനിക്കായിരിക്കും. ഈ കമ്പനിയുടെ കീഴില്‍ വരുന്ന ഭൂമി ഒഴികെയുള്ള ആസ്തികളാണ് ഓഹരികളായി കൈമാറാന്‍ ഒരുങ്ങുന്നത്. കേന്ദ്രം മാര്‍ഗനിര്‍ദേശമിറക്കിയെങ്കിലും അധികാരമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in